ശബരിമല മകരവിളക്ക്- 2025 മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ എരുമേലി വിപുലമായ സജ്ജീകരണങ്ങൾ അയ്യപ്പഭക്തർക്ക് ഒരുക്കി
ജനുവരി 20 വരെ സേഫ് സോൺ പദ്ധതി
എരുമേലി : ശബരിമല മകരവിളക്ക് ദർശനം കഴിഞ്ഞ് വരുന്ന അയ്യപ്പ ഭക്തരുടെ സുരക്ഷക്കായി പ്രത്യേകമായി 12 സ്‌ക്വാഡ്കൾ ഇന്ന് വൈകുന്നേരം 5 മണിക്ക് കോട്ടയം RTO അജിത്കുമാർ, കോട്ടയം എൻഫോസ്‌മെന്റ് RTO ശ്യം എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു, മുൻ ശബരിമല സേഫ് സോൺ സ്പെഷ്യൽ ഓഫീസർ പി. ഡി. സുനിൽ ബാബു സന്നിഹിതനായിരുന്നു.സാധാരണ നടത്തപ്പെടുന്ന നാല് പെട്രോളിഗ് ടീം കൂടാതെ, ജില്ലയിലെ വിവിധ ഓഫീസുകളിലായി നിന്നായി അധികമായി 8 സ്‌ക്വാഡ്കളെ കൂടി വിന്യസിച്ച് മൊത്തം 12 സ്ക്വാർഡുകൾ ആയി തിരിഞ്ഞ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു എല്ലാം സ്‌ക്വാഡ്കളും 15-01-2025 പുലർച്ചെ വരെ അയ്യപ്പഭക്തന്മാരുടെ സുഗമമായ യാത്രയ്ക്കായി റോഡിൽ ഉണ്ടാവുന്നതാണ്.ജനുവരി 20 വരെ സേഫ് സോൺ പദ്ധതി ഉണ്ടായിരിക്കുന്നതാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.തലശ്ശേരി ജോയിന്റ് ആർ ടി ഓ യും ,പ്രാരംഭകാലം മുതൽ എരുമേലിയിലെ സേഫ് സോൺ ചുമതലക്കാരനുമായിരുന്ന ഷാനവാസ് കരീമും ,കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ ടി ഓ ശ്രീജിത്ത് അടക്കമുള്ളവർ പങ്കെടുത്തു .