വയനാട് ഉരുള്‍പൊട്ടല്‍; അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരും

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം

Aug 14, 2024
വയനാട് ഉരുള്‍പൊട്ടല്‍; അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരും
wayanad-landslide

വയനാട് :  വയനാട്   ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ്ദുരന്തനിവാരണ മാര്‍ഗരേഖ നിര്‍ബന്ധമുള്ളത്.

ഇത് പരിഷ്‌കരിച്ച് നഗര വികസനത്തിനും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും കേന്ദ്ര വാണിജ്യ-അന്താരാഷ്ട്ര വ്യാപാര വികസന വകുപ്പ് ഡയറക്ടര്‍ എസ് സി കരോള്‍ പറഞ്ഞു.പ്രധാനമന്ത്രി ഗതിശക്തി പദ്ധതികളുടെ അവലോകനയോഗത്തിനുശേഷമാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.