വ്യാപാരി യുവജനവിഭാഗം രംഗത്തിറങ്ങി ,എരുമേലി -കനകപ്പലം സംസ്ഥാനപാതയിൽ സൈൻ ബോർഡുകൾ ക്‌ളീൻ ....

കവല ജംഗ്ഷനിൽ കാടുകൾ പറിച്ച് പൂചെടികൾ വച്ച് പിടിപ്പിച്ചു

Oct 2, 2024
വ്യാപാരി യുവജനവിഭാഗം രംഗത്തിറങ്ങി ,എരുമേലി -കനകപ്പലം സംസ്ഥാനപാതയിൽ സൈൻ ബോർഡുകൾ ക്‌ളീൻ ....
ghandhi jayanthi
എരുമേലി :
കേരള വ്യാപാരി വ്യവസായി ഏകോപന സമതി എരുമേലി യൂത്ത് വിംഗ് നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ശുചീകരണദിനമായി ആചരിച്ചു . എരുമേലി മുതൽ കനകപ്പലം വരെയുളള മുഴുവൻ സൈൻ ബോർഡുകളും ക്ലീൻ ചെയ്ത് കാടുകൾ വെട്ടി വൃത്തിയാക്കി... കവല ജംഗ്ഷനിൽ കാടുകൾ പറിച്ച് പൂചെടികൾ വച്ച് പിടിപ്പിച്ചു.  ശുചീകരണ ക്യാമ്പയിൻ എരുമേലി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി പി ജെ ശശിധരൻ ഉദ്‌ഘാടനം ചെയ്തു .സംഘടനാ ട്രഷർ സി പി മാത്തൻ അധ്യക്ഷത വഹിച്ചു .
ക്യാമ്പയിന്  യൂത്ത് വിംഗ് പ്രസിഡന്റ് നിഷാദ് എം എ സ്വാഗതം പറഞ്ഞു .
തുടർന്ന് നടന്ന ക്ലീനിംഗിന്  യൂത്ത് വിംഗ് പ്രസിഡന്റ് നിഷാദ് എം എ,  യൂത്ത് വിംഗ് സെക്രട്ടറിആൽബിൻ ടോമി (ഈണം ഇലക്ട്രിക്ക് )ട്രഷർ ജ്യോതിഷ് കൃഷ്ണ, (സ്റ്റിക്കർ ഹൗസ് )വൈസ് പ്രസിഡന്റ് അസ്സറുദീൻ അഷറഫ്, (പുത്തൻപുരയ്ക്കൽ കയർ മാർട്ട് )ജോയിൻ സെക്രട്ടറി സുബിൻ , ( Jo Exaid) കമ്മറ്റി അംഗങ്ങളായ ഹാഷിം കുറുംകാട്ടിൽ,( Fashion club)സുജീഷ് (മൾട്ടിമീഡിയ ) ,ബിജോ മോൻ സ്കറിയ(എ വി എം ഫ്ലോർ മിൽ ) ,സഞ്ജു സണ്ണി, (ളാനിതോട്ടം) റിയാസ് (സെലക്ക്ഷൻ ഫ്രബ്രിക്സ്),അൻസാരി(മനാഫ് ഹോട്ടൽ) എന്നിവർ നേത്രത്വം നൽകി .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.