വിഷൻ പ്ളസ് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്ലസ് ടു/ വി.എച്ച്.എസ്.ഇ പഠനശേഷം മെഡിക്കൽ /എൻജിനീയറിങ് കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കാത്ത പട്ടികജാതി വിദ്യാർഥികൾക്ക് ഒരു വർഷത്തെ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിനായി 54000 രൂപ അനുവദിച്ചു നൽകുന്ന വിഷൻ പ്ളസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജില്ലയിൽ പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള ബ്രില്ല്യൻസ് സ്റ്റഡി സെന്റർ പാലാ, ദർശന അക്കാദമി കോട്ടയം, ടാലന്റ് അക്കാദമി പാലാ, എക്സലന്റ് ഇൻസ്റ്റിറ്റ്യൂട്ട് വൈക്കം എന്നീ സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്കാണ് ധനസഹായം നൽകുന്നത്. അപേക്ഷകർ കോട്ടയം ജില്ലയിൽ സ്ഥിരതാമസമുള്ളവരും വാർഷിക വരുമാനം ആറുലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം.
2025ൽ പ്ലസ് ടു/വി.എച്ച്.എസ്.ഇ/ സി.ബി.എസ്.ഇ/ഐ.എസ്.സി/ഐ.സി.എസ്.
അപേക്ഷകർ പ്ലസ് ടു സർട്ടിഫിക്കറ്റ്, സാധുതയുള്ള ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ,ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, എൻട്രൻസ് പരിശീലനം നേടുന്ന സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രം, ഫീസ് അടച്ചതിന്റെ രസീത് എന്നിവ സഹിതം നിശ്ചിത ഫോമിലുള്ള അപേക്ഷകൾ നവംബർ 30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം.
വിശദ വിവരത്തിന് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം. ജില്ലാ പട്ടികജാതി ഓഫീസ് ഫോൺ: 0481-2562503.