കട്ടപ്പന ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലെ വെറ്ററിനറി സർജൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തില്‍ വെറ്ററിനറി സർജന്മാരെ ആവശ്യമുണ്ട്
ഡിസംബർ 10 ചൊവ്വാഴ്ച രാവിലെ 11മണിയ്ക്ക് പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടു കവലയിലെ ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം
ഇടുക്കി : ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് കീഴൽ കട്ടപ്പന ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലെ വെറ്ററിനറി സർജൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു' സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഡിസംബർ 10 ചൊവ്വാഴ്ച രാവിലെ 11മണിയ്ക്ക് പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടു കവലയിലെ ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.. യുവ വെറ്ററിനറി ഡോക്ടര്‍മാരുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും.. നിയമനം 90 ദിവസം വരെയോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും സർക്കാർ ഏജൻസികൾ മുഖേന ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതു വരെയോ ആയിരിക്കും.