കളമശേരിയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ മെട്രോമീഡിയനിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു

കളമശേരി : കളമശേരി പത്തടിപ്പാലത്ത് വാഹനാപകടം. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.20 ഓടെയാണ് അപകടം നടന്നത്. ഇടപ്പള്ളി ഭാഗത്തുനിന്നും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.കാറിൽ യാത്ര ചെയ്തിരുന്ന കാക്കനാട് കിഴക്കെത്തെനേറ്റു മൂലവീട്ടിൽ ജിജി രാജു (50), ആലുവ വടക്കുമ്പാടം വീട്ടിൽ എയ്ഞ്ചൽ ടോമി (22), ചെങ്ങമനാട് ലക്ഷ്മി മന്ദിരത്തിൽ അഖിൽ (23) എന്നിവരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം ആലുവ, എറണാകുളം ഭാഗത്തുള്ള ആശുപത്രികളിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.
മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ മെട്രോമീഡിയനിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നു.കാറ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കളമശേരി പോലീസ് കേസെടുത്തു.