വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി
വിഎസിന് യാത്രാമൊഴി ; വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുമ്പോൾ ആദരവ് അർപ്പിക്കും,നാളെ(ജൂലൈ 23)ആലപ്പുഴ ജില്ല അവധി

തിരുവനന്തപുരം :അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ വസതിയിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 9 ന് ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കുമ്പോൾ തന്നെ സെക്രട്ടേറിയറ്റിൽ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ദർബാർ ഹാളിലെത്തി ആദരാഞ്ജലിയർപ്പിച്ചു. മന്ത്രിമാരായ കെ രാജൻ, വി. ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ഡോ. ആർ. ബിന്ദു, വി.എൻ. വാസവൻ, പി രാജീവ്, കെ ബി ഗണേഷ് കുമാർ, പി. പ്രസാദ്, ജി.ആർ. അനിൽ, എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, ഒ ആർ കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, വീണാ ജോർജ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ (എം) ദേശീയ സെക്രട്ടറി എം എ ബേബി, സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ, സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ, ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജു കൃഷ്ണൻ, സി പി ഐ ദേശീയ കൗൺസിൽ അംഗം ആനിരാജ, എം എൽ എ മാരായ വി ജോയ്, ഒ എസ് അംബിക, എ പ്രഭാകരൻ, അഹമ്മദ് ദേവർ കോവിൽ, എം മുകേഷ്, രമേശ് ചെന്നിത്തല, കെ കെ ഷൈലജ, ദലീമ ജോജോ, പി കെ ബഷീർ, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, എച്ച് സലാം, സി ഹരീന്ദ്രൻ, എം എം മണി, എൽദോസ് കുന്നപ്പള്ളി, കെ എം സച്ചിൻ ദേവ്, കെ വി സുമേഷ്, ജോബ് മൈക്കിൾ, കെ ജെ മാക്സി, വി കെ പ്രശാന്ത്, പി സി വിഷ്ണുനാഥ്, മാണി സി കാപ്പൻ, കെ കെ രമ, എ വിജിൻ, കെ പി മോഹനൻ, ഐ ബി സതീഷ്, മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മേയർ ആര്യാ രാജേന്ദ്രൻ, ഡപ്യൂട്ടി മേയർ പി കെ രാജു, എം പി മാരായ കെ ശിവദാസൻ, എ എ റഹീം, ജോൺ ബ്രിട്ടാസ്, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, മുൻ എം പിമാരായ എ വിജയരാഘവൻ, പന്ന്യൻ രവീന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ കെ രാഗേഷ്, എസ് അജയകുമാർ, പി കരുണാകരൻ, എ സമ്പത്ത്, പി സതീദേവി, ബിനോയ് വിശ്വം മുൻമന്ത്രിമാരായ പി കെ ഗുരുദാസൻ, വി എസ് സുനിൽകുമാർ, സി ദിവാകരൻ, ടി എം തോമസ് ഐസക്, ജെ മേഴ്സിക്കുട്ടിയമ്മ, കെ മുരളീധരൻ, എസ് ശർമ, വി എം സുധീരൻ, കെ വിജയകുമാർ, എൻ ശക്തൻ, ഇ പി ജയരാജൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷിബു ബേബി ജോൺ, മുൻ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ, മുൻ എം എൽ എ മാരായ എ പദ്മകുമാർ, കെ കെ ജയചന്ദ്രൻ ,ടി വി രാജേഷ് ,രാജു എബ്രഹാം, ഒ രാജഗോപാൽ, ബേബി ജോൺ, ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ദുരൈ മുരുഗൻ, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, സംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി കെ സനോജ്, ബാലവാകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഐഎംജി ഡയറക്ടർ ഡോ. കെ ജയകുമാർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരവർപ്പിച്ചു. കേരള പോലീസ് ഗാർഡ് ഓഫ് ഓണർ അർപ്പിച്ചതിനു ശേഷം മൃതദേഹം വിലാപയാത്രയായി ആലപ്പുഴക്ക് തിരിച്ചു.
വിഎസിന് യാത്രാമൊഴി ; വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുമ്പോൾ ആദരവ് അർപ്പിക്കും
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപയാത്ര ജില്ലയിൽ പ്രവേശിക്കുമ്പോൾ ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്‌റെ നേതൃത്വത്തിൽ ആദരവ് നൽകും. തുടർന്ന് ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണുന്നതിനുള്ള അവസരം ഒരുക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എട്ട് സ്ഥലങ്ങൾ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. ഓച്ചിറ അമ്പലത്തിന് കിഴക്കുവശം വെച്ചാണ് സ്വീകരിക്കുക. തുടർന്ന് കെ പി എ സി , ജി ഡി എം ഹാൾ, കരീലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി ഡി മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ആദരവർപ്പിക്കാം. തുടർന്ന് വിഎസിന്റെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കും.
വിലാപയാത്ര ജില്ലയിൽ കടന്നുപോകുന്ന വഴി
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് രാത്രി ജില്ലയിൽ പ്രവേശിക്കും. ദേശീയപാത വഴി വരുന്ന വിലാപയാത്ര കുറവൻതോട് നിന്ന് തിരിഞ്ഞ് പഴയ നടക്കാവ് റോഡ് വഴി വിഎസിന്റെ വീട്ടിലേക്ക് പ്രവേശിക്കും. ബുധനാഴ്ച രാവിലെ ഭൗതികദേഹം പഴയ നടക്കാവ് ,കൈതവന , പഴവീട് വഴി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവമ്പാടി, ജനറൽ ഹോസ്പിറ്റൽ, കളക്ടറേറ്റ്,ഡബ്ലിയു ആൻഡ് സി, ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും. ഇവിടുത്തെ പൊതുദർശനത്തിനു ശേഷം സി സി എസ് ബി റോഡ് ,കണ്ണൻവർക്കി പാലം,കളക്ടറേറ്റ്,വലിയകുളം ,പുലയൻ വഴി,തിരുവമ്പാടി വഴി വലിയ ചുടുകാട് എത്തിക്കും. ഇത് സംബന്ധിച്ച് കളക്ട്രേറ്റിൽ ചേർന്ന അടിയന്തര യോഗത്തിൽ പി.പി.ചിത്തരജ്ഞൻ എം.എൽ.എ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, എഡിഎം ആശ സി എബ്രഹാം, ഡെപ്യൂട്ടി കളക്ടർമാർ, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നാളെ(ജൂലൈ 23)ആലപ്പുഴ ജില്ല അവധി
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ
സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ജൂലൈ 23 ) ന് അവധി പ്രഖ്യാപിച്ചു.