ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും #അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർക്കുന്നു

കൊച്ചി: ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോളിന്റെ ഇന്ത്യയിലെ ആരാധർക്ക് കൂടുതൽ ആവേശമായി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ഇന്ത്യയിലെ പ്രശസ്ത ഫിൻടെക് കമ്പനികളായ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും സ്പോൺസർഷിപ്പ് കരാറിൽ ഒപ്പു വെച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ സ്പോൺസർഷിപ്പ് കരാറിൽ ഏർപ്പെടുന്നത്. വിദേശനാണ്യ വിനിമയത്തിലെ മുൻനിര ദാതാവായ ലുലു ഫോറെക്സും, മൈക്രോ ലോൺ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകി ഫിനാൻഷ്യൽ രംഗത്ത് സജീവമായ ലുലു ഫിൻസെർവ്വുമാണ് ഇന്ത്യയിലെ അർജന്റീന ടീമിന്റെ സ്പോൺസർമാർ. യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റെൻ, എന്നിവിടങ്ങളിൽ ലുലു എക്സ്ചേഞ്ചും, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിൽ ലുലു മണിയുമാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
ചൊവ്വാഴ്ച ദുബായിൽ നടന്ന ചടങ്ങിൽ അർജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഫൗണ്ടറും , എം.ഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജ്മെന്റിലെ മുതിർന്ന ഓഫീസർമാർ, അർജന്റീന ഫുട്ബോൾ അസോസിയേഷൻ മാനേജ്മെന്റ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന കരാർ ഒപ്പു വെച്ചു. 2026-ൽ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ വരെ കരാർ നിലനിൽക്കും.
കരാറിന്റെ ഭാഗമായി അടുത്ത പന്ത്രണ്ട് മാസങ്ങളിൽ ലുലു ഫോറെക്സ്, ലുലു ഫിൻസെർവ്വ് എന്നീ സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾക്ക് ഡിജിറ്റലായും, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലെ 380 അധികം വരുന്ന ശാഖകൾ വഴിയും ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കും ആവേശകരമായ നിരവധി കാമ്പെയ്‌നുകളും, ആരാധക കേന്ദ്രീകൃത പദ്ധതികളും നടപ്പിലാക്കും. ഫുട്ബോൾ മത്സര ടിക്കറ്റുകൾ, അർജന്റീന ഫുട്ബോളിന്റെ ഔദ്യോഗിക ഉൽപ്പന്നങ്ങൾ, കളിക്കാരുമായുള്ള മീറ്റ്-ആൻഡ്-ഗ്രീറ്റ് അനുഭവങ്ങൾ എന്നിവ പോലുള്ള പ്രത്യേക സമ്മാന പദ്ധതികളും ഈ കാലയളവിൽ നടപ്പിലാക്കും.
ഫുട്ബോൾ ആരാധകർക്ക്, അർജന്റീന എന്ന രാജ്യം ഫുട്ബോളിന് അധീനമായ ആവേശമാണ്. ഇതേ ആവേശമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള ഉപഭോക്താക്കൾക്കുമുള്ളതെന്നും, അത് കൊണ്ടാണ് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഇത്തരമൊരു സഹകരണത്തിൽ എത്തിയതെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഫൗണ്ടറും എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഉപഭോക്താക്കൾ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്ത് അവരുടെ ഭാവിക്കും പ്രിയപ്പെട്ടവർക്കു വേണ്ടി മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിന് വേണ്ടി തങ്ങളുടെ സേവനങ്ങൾ ആശ്രയിക്കുമ്പോൾ, ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അതേ മനോഭാവമാണ് അർജന്റീന ടീമിനോടൊപ്പമുള്ള കരാറിലും ഞങ്ങൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇന്ത്യയിലെ പുതിയ പ്രാദേശിക സ്പോൺസറായി ലുലു ഫോറെക്സ്, ലുലു ഫിൻസെർവ്വ് അടങ്ങുന്ന കുടുംബത്തെ ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു. എഎഫ്എയുടെ അന്താരാഷ്ട്ര ബന്ധം കൂടുതൽ വികസിച്ചു കൊണ്ടിരിക്കുകയാണ്. അർജന്റീനയുടെ ദേശീയ ടീമിനായി പ്രധാനപ്പെട്ട സിറ്റികളിൽ അഭിമാനകരമായ ഗ്രൂപ്പുകളുമായി കൈകോർക്കുന്നത് സന്തോഷകരമാണ്. അർജന്റീന ടീമിന് ഏറെ ആരാധകരുള്ള ഇന്ത്യൻ സമൂഹവുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ ഈ പുതിയ കരാറിലൂടെ സാധിക്കുന്നത് കൂടുതൽ സന്തോഷകരമാണ്. ഈ കരാറിനെ ടീം വർക്കിന്റെ അതേ മൂല്യത്തോടെയും, പ്രാധാന്യത്തോടെയും ഞങ്ങൾ കാണുമെന്നും അർജന്റീന ദേശീയ ടീമിന്റെ പുതിയ പ്രാദേശിക സ്പോൺസർമാരായി ലുലുഫിൻ കുടുംബത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിലെ മുൻനിര ബ്രാന്റായ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വുമായും പുതിയ പ്രാദേശിക സ്പോൺസർഷിപ്പ്, എഎഫ്‌എ ബ്രാൻഡിന്റെ ആഗോള വികാസത്തിലെ ഒരു പുതിയ ചുവടുവയ്പാണെന്ന് എഎഫ്‌എയുടെ കൊമേഴ്‌ഷ്യൽ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ പറഞ്ഞു.
മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും ഞങ്ങൾ എത്തിയതിനുശേഷം, അർജന്റീന ദേശീയ ടീമിന് ശക്തമായ പിന്തുണയാണ് ലഭിച്ചുവരുന്നത്. ഈ കാലയളവിൽ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും, അർജന്റീന എന്ന ലോക ഫുട്ബോൾ ചാമ്പ്യൻമാരെ അവരുടെ ബ്രാൻഡ് ഇമേജായി തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും, ഈ കരാർ വിപണിയിൽ മികച്ച വിജയമാകുമെന്നതിൽ തങ്ങൾ വളരെ ആവേശഭരിതരും ആത്മവിശ്വാസമുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോട്ടോ കാപ്ഷൻ; അർജന്റീന ഫുട്ബോൾ ടീമുമായി ഇന്ത്യൻ കമ്പനികളായ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വുമായുള്ള സ്പോസർഷിപ്പ്
കരാർ ഒപ്പുവെയ്ച്ച ചടങ്ങിൽ അർജന്റീനയുടെ ഔദ്യോഗിക ജേഴ്സിയുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഫൗണ്ടറും, എംഡിയുമായ അദീബ് അഹമ്മദ്, അർജന്റീന ഫുട്ബോൾ കോച്ച് ലയണൽ സ്കലോണി, എഎഫ്‌എയുടെ കൊമേഴ്‌ഷ്യൽ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ, മറ്റ് വിശിഷ്ട വ്യക്തികളോടൊപ്പം അണി നിരന്നപ്പോൾ