ബിജു കെ.മാത്യു പ്രതിരോധ വക്താവായി ചുമതലയേറ്റു
കോഴിക്കോട് സ്വദേശിയാണ്

തിരുവനന്തപുരം :ബിജു കെ. മാത്യു (ഐ.ഐ.എസ്) തിരുവനന്തപുരത്ത് ഇന്ത്യൻ ഗവൺമെന്റിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ്/പിആർഒ ആയി ചുമതലയേറ്റു.
1998-ൽ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ (IIS )ചേർന്ന അദ്ദേഹം
കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ ജൂനിയർ ഗ്രേഡ് ഓഫീസറായാണ് സേവനം ആരംഭിച്ചത്.
ഇതിന് മുമ്പ് ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള കണ്ണൂരിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിൽ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
സായുധ സേന ഉൾപ്പെടെ പ്രതിരോധ മന്ത്രാലയത്തിന്റെ എല്ലാ സ്ഥാപനങ്ങളുടെയും പരിപാടികൾ, നയങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഔദ്യോഗിക ചാനലായ തിരുവനന്തപുരത്തെ പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് യൂണിറ്റിന്റെ തലവനായാണ് ബിജു കെ.മാത്യു ഇപ്പോൾ ചുമതലയേറ്റത്.
27 വർഷത്തെ അനുഭവപരിചയമുള്ള അദ്ദേഹം
ട്രിച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ഓൾ ഇന്ത്യ റേഡിയോയിലും തിരുവനന്തപുരത്ത് ദൂരദർശനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയാണ് അദ്ദേഹം.