രാജ്യത്ത് യുപിഐ സേവനങ്ങൾ തകരാറിൽ; ഗൂഗിൾ പേ, ഫോൺ പേ, ക്രെഡ് തുടങ്ങിയവ സേവനം മുടക്കി.
ജനപ്രിയ യുപിഐ ആപ്ലിക്കേഷനുകളായ ഗൂഗിൾ പേ, ഫോൺ പേ, ക്രെഡ് തുടങ്ങിയവ സേവനം മുടക്കി.

ന്യൂഡൽഹി : രാജ്യത്ത് യുപിഐ സേവനങ്ങൾ തകരാറിലായി. ജനപ്രിയ യുപിഐ ആപ്ലിക്കേഷനുകളായ ഗൂഗിൾ പേ, ഫോൺ പേ, ക്രെഡ് തുടങ്ങിയവ സേവനം മുടക്കി.
പണം കൈമാറാനോ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ വ്യാപകമായി പരാതിപ്പെട്ടു.യുപിഐ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇതുവരെ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.