ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന എട്ട് മാവോയിസ്റ്റുകളെ വധിച്ചു
ബൊക്കാറോ ജില്ലയിലെ ലൽപനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

റാഞ്ചി : ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം എട്ടായി. ബൊക്കാറോ ജില്ലയിലെ ലൽപനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വിവേക് എന്നയാളും ഉൾപ്പെടും.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
സിആര്‍പിഎഫിന്റെ കോബ്രാ കമാന്‍ഡോ സംഘമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ക്കുനേരെ വെടിവയ്പ്പ് ഉണ്ടാകുകയായിരുന്നു.
തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. തോക്കുകളും റൈഫിളുകളും അടക്കം നിരവധി ആയുധങ്ങളും ഇവിടെനിന്ന് കണ്ടെത്തി. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.