കോട്ടയം ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി പൊൻകുന്നം,മികച്ച സബ് ഡിവിഷൻ കോട്ടയം.
മികച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ പ്രശംസാ പത്രം നൽകി

കോട്ടയം : ജില്ലയിലെ മാർച്ച് മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി പൊൻകുന്നം സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപെട്ട കോട്ടയത്തെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി അനീഷ് കെ.ജി യും,പൊൻകുന്നം സ്റ്റേഷനെ പ്രതിനിധീകരിച്ച് സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് റ്റി.യും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി. ജില്ലയിൽ മികച്ച സേവനം കാഴ്ചവച്ച ചങ്ങനാസ്സേരി ഡി.വൈ.എസ്.പി. ശ്രീ.വിശ്വനാഥൻ എ.കെ.,ചിങ്ങവനത്ത് നടന്ന സ്നാചിംഗ് കേസിലെ പ്രതിയെ 200 ൽ അധികം CCTV ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടുപിടിച്ച ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ ശ്രീ.അനിൽകുമാർ വി.എസ്, എസ്.ഐ. വിഷ്ണു വി.വി., എ.എസ്.ഐ. ശ്രീ.അഭിലാഷ്, ശ്രീ.സിജോ രവീന്ദ്രൻ, സി.പി.ഒ. മാരായ സന്ജിത്ത് കെ.എസ്,അരുൺകുമാർ,റിങ്കു സി.ആർ, സുമേഷ് കെ.സുധാകരൻ,രാജീവ് റ്റി.ആർ,പ്രിൻസ് യു.ആർ, വാകത്താനം പോലാസ് സ്റ്റേഷനിലെ സ്വർണ്ണ മോഷണക്കേസിലെ പ്രതിയെ 250 ൽ അധികം CCTV ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടുപിടിച്ച ഇൻസ്പെക്ടർ ശ്രീ.അനീഷ് പി.ബി, എസ്.ഐ. അനിൽകുമാർ എം.കെ,എസ്.ഐ. ആന്റണി മൈക്കിൾ, സീനിയർ സി.പി.ഒ. മാരായ മഹേഷ് എസ്,സജീവ് റ്റി.ജെ,അജേഷ് പി.ബി,വിപിൻ കുമാർ റ്റി.കെ, ശ്യാംകുമാർ,ചങ്ങനാശ്ശേരി ട്രാഫിക് യൂണിറ്റിലെ തോമസ് സ്റ്റാൻലി,നിയാസ് എം.എ, തൃക്കൊടിത്താനം പി.എസ്.ലെ മണികണ്ഠൻ,ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സുനു ഗോപി, രെഞ്ജിത്ത് റ്റി.ആർ,അനൂപ് പി.റ്റി,രതീഷ് ആർ,കുറവിലങ്ങാട് പി.എസ് ലെ നിയാസ് റ്റി.എച്,ഈരാറ്റുപേട്ട പി.എസ്.ലെ എസ്.ഐ.സജി കെ.പി,ജോബി ജോസഫ്,രന്ജിത്ത്,പാലാ പി.എസ് ലെ അരുൺ കുമാർ, തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ പ്രശംസാ പത്രം നൽകി. ചടങ്ങിൽ അഡീഷണൽ എസ്.പി ശ്രീ.സക്കറിയാ മാത്യു, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ മാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.