ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്
ഹൈക്കോടതി മാനദണ്ഡങ്ങൾ ലംഘിച്ച തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. ആനകൾ തമ്മിൽ മൂന്ന മീറ്റർ അകലം പാലിച്ചിരുന്നില്ല. ആനകളും ജനക്കൂട്ടവും തമ്മിലുള്ള അകലം എട്ട് മീറ്ററിൽ താഴെയായിരുന്നു.
കൊച്ചി : ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി മാനദണ്ഡങ്ങൾ ലംഘിച്ച തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. ആനകൾ തമ്മിൽ മൂന്ന മീറ്റർ അകലം പാലിച്ചിരുന്നില്ല. ആനകളും ജനക്കൂട്ടവും തമ്മിലുള്ള അകലം എട്ട് മീറ്ററിൽ താഴെയായിരുന്നു.
ആനകളെ അകലം പാലിച്ചാണ് എഴുന്നള്ളിച്ചതെന്നും മഴ കാരണമാണ് അടുത്തടുത്ത് നിർത്തേണ്ടി വന്നതെന്നുമാണ് ഭാരവാഹികൾ വിശദീകരണം നൽകിയത്. ഉത്സവത്തിന്റെ ഭാഗമായി ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി.