സർവകലാശാല വാർത്തകൾ
കാലിക്കറ്റ് പുനർമൂല്യനിർണയ അപേക്ഷ
കാലിക്കറ്റ്
പുനർമൂല്യനിർണയ അപേക്ഷ
ഏഴിന് ഫലം പ്രസിദ്ധീകരിച്ച അഫ്ദലുൽ ഉലമ പ്രിലിമിനറി മാർച്ച് 2024 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
പരീക്ഷ അപേക്ഷ
സർവകലാശാല എൻജിനീയറിങ് കോളജിലെ (സി.യു-ഐ.ഇ.ടി) അഞ്ചാം സെമസ്റ്റർ ബി.ടെക്. (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 180 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG) ഏപ്രിൽ 2024 (2022 പ്രവേശനം മാത്രം), ഏപ്രിൽ 2023 (2017 മുതൽ 2021 വരെ പ്രവേശനം) പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 180 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് 17 മുതൽ ലഭ്യമാകും.
പരീക്ഷ
പഠനവകുപ്പുകളിലെ മാറ്റിവെച്ച രണ്ടാം സെമസ്റ്റർ (PG-CCSS) എം.എ/എം.എസ് സി/എം.കോം/എം.ബി.എ/എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/മാസ്റ്റർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്/എം.സി.ജെ/എം.ടി.എ/എം.എസ് സി ഫോറൻസിക് സയൻസ്/എം.എസ് സി റേഡിയേഷൻ ഫിസിക്സ്/ എം.എസ് സി ഫിസിക്സ് (നാനോസയൻസ്)/എം.എസ് സി കെമിസ്ട്രി (നാനോസയൻസ്) (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും.
തൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിലെ ഒന്നാം വർഷ ബി.എഫ്.എ/ബി.എഫ്.എ ഇൻ ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ജൂൺ നാലിന് തുടങ്ങും.
പുനർമൂല്യനിർണയ ഫലം
എസ്.ഡി.ഇ രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ (CUCBCSS & CBCSS-UG) ഏപ്രിൽ 2023 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ മൾട്ടിമീഡിയ (CUCBCSS-UG-SDE 2017, 2018 പ്രവേശനം) നാലാം സെമസ്റ്റർ ഏപ്രിൽ 2021, മൂന്നാം സെമസ്റ്റർ നവംബർ 2020 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
ഒന്നാം സെമസ്റ്റർ ബി.എസ് സി/ബി.സി.എ (CBCSS-UG & CUCBCSS-UG) നവംബർ 2023 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.ആർക് ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ, സസ്റ്റൈനബിൾ ആർക്കിടെക്ചർ ജനുവരി 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
മൂന്നാം സെം എം.ബി.എ (CUCSS 2019 മുതൽ 2022 വരെ പ്രവേശനം) ജനുവരി 2024 റെഗുലർ/സപ്ലി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
ആരോഗ്യ
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: 27ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (2017 സ്കീം) (സപ്ലി) പരീക്ഷക്ക് 16 വരെയും ഫൈനോടെ 18 വരെയും സൂപ്പർ ഫൈനോടെ 20 വരെയും രജിസ്ട്രേഷൻ നടത്താം. ജൂൺ 13ന് തുടങ്ങുന്ന എട്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ക്ലിനിക്കൽ പ്രാക്ടിക്കൽ സ്പെഷൽ (സപ്ലി2018 സ്കീം) പരീക്ഷക്ക് മേയ് 10 മുതൽ 22 വരെയും ഫൈനോടെ 24 വരെയും സൂപ്പർ ഫൈനോടെ 27 വരെയും രജിസ്റ്റർ ചെയ്യാം.