തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം
വാണിയമ്പാറയില്‍ കള്ള് കയറ്റി കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

തൃശ്ശൂര്‍ : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വാണിയമ്പാറയില്‍ കള്ള് കയറ്റി കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വാണിയമ്പാറ സ്വദേശികളായ കവനാമറ്റത്തില്‍ ജോണി (57), ഫോറസ്റ്റ് വാച്ചര്‍ മണിയന്‍ കിണര്‍ ആദിവാസി ഉന്നതിയിലെ രാജന്‍ (59) എന്നിവരാണ് മരിച്ചത്.
രാവിലെ 8:15നായിരുന്നു അപകടം. മേഖലയില്‍ അടിപ്പാത നിര്‍മ്മാണവും സമാന്തരമായി സര്‍വീസ് റോഡിന്റെ നിര്‍മ്മാണവും നടക്കുന്നതിനാല്‍ ദേശീയപാതയുടെ അരികിലൂടെ നടക്കുകയായിരുന്നു രണ്ടുപേരും. ഈ സമയം പാലക്കാട് ഭാഗത്ത് നിന്നും കള്ള് കയറ്റി വന്ന പിക്കപ്പ് വാന്‍ അമിതവേഗത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇവരുടെ മേല്‍ ഇടിച്ചു കയറുകയായിരുന്നു.പരിക്കേറ്റവരെ ഉടന്‍ 108 ആംബുലന്‍സില്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.