തിരുവല്ല വേങ്ങലിൽ കാറിനു തീപിടിച്ച് രണ്ടു പേർ മരിച്ചു

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിനു തീപിടിച്ച് രണ്ടു പേർ മരിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ തിരിച്ചറിയാനാവാത്ത വിധം മൃതദേഹങ്ങൾ കണ്ടെത്തിയത്.അപകടമരണമാണോയെന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.