തിരുവനന്തപുരം ആർമി പബ്ലിക് സ്കൂൾ സി.ബി.എസ്.ഇ 10,12 പരീക്ഷകളിൽ നൂറ് മേനി വിജയം

May 15, 2025
തിരുവനന്തപുരം ആർമി പബ്ലിക് സ്കൂൾ സി.ബി.എസ്.ഇ 10,12   പരീക്ഷകളിൽ നൂറ് മേനി വിജയം
tvm army public school

തിരുവനന്തപുരം:തിരുവനന്തപുരത്തെ ആർമി പബ്ലിക് സ്കൂൾ 2024-25 അക്കാദമിക് സെഷനിലെ സി.ബി.എസ്.ഇ 10, 12 പരീക്ഷകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. രണ്ട് പരീക്ഷകളിലും 100% വിജയം നേടിയ പാരമ്പര്യം സ്കൂൾ നിലനിർത്തി.

12-ാം ക്ലാസ്സിൽ കൊമേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള മന്നത്ത് മിധയും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്നുള്ള നൈന നായരുമാണ് 98.8% മാർക്ക് നേടി സ്കൂൾ ടോപ്പർമാർ. അക്കൗണ്ടൻസിയിലും ഇക്കണോമിക്‌സിലും മന്നത്ത് മിധ 100 മാർക്ക് കരസ്ഥമാകിയപ്പോൾ, നൈന നായർ  സൈക്കോളജിയിലും നൂറ് ശതമാനം സ്കോർ നേടി.  സയൻസ് വിഭാഗത്തിൽ അഭിജിത്ത് പി.എസ്. 94.6% മാർക്കോടെ ഒന്നാമതെത്തി. സയൻസ് വിഭാഗത്തിലെ രോഹിത് യു.ഡി. സൈക്കോളജിയിൽ 100 ശതമാനം നേടിയപ്പോൾ കൊമേഴ്‌സ് വിഭാഗത്തിലെ ശ്രേയ സാബു അക്കൗണ്ടൻസിയിൽ 100 മാർക്ക് നേടി.  ആർമി പബ്ലിക്ക് സ്കൂൾ 
100% ഫസ്റ്റ് ക്ലാസ്സ് നേടിയതിൽ 80% ഡിസ്റ്റിംഗ്ഷനാണ്.

10-ാം ക്ലാസ്സിൽ 96.8% മാർക്കോടെ സ്‌കൂൾ ടോപ്പറായ ഗാവ്‌റി എ.എൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 100 ശതമാനം നേടി. ആരുണ്യ എ.എ 96.4% മാർക്കോടെ രണ്ടാം സ്ഥാനത്തും എ. ആദർശ് 96.2% മാർക്കോടെ മൂന്നാം സ്ഥാനത്തും എത്തി. ഗൗരവ് റോയ് ഗണിതത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും 100 ശതമാനം നേടിയപ്പോൾ, നൈതികും, രുദ്ര നായരും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 100 ശതമാനം നേടി. പരീക്ഷ എഴുതിയ 70 വിദ്യാർത്ഥികളിൽ 83% പേരും ഫസ്റ്റ് ക്ലാസ് നേടി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.