ഫേസ് കോട്ടയം ജില്ലാ സമ്മേളനം നാളെ
മെയ് 17 ന് .കോട്ടയം ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ

കോട്ടയം :അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് (ഫേസ് ) കോട്ടയം ജില്ലാ സമ്മേളനം നാളെ മെയ് 17 ന് കോട്ടയത്ത് നടക്കും .കോട്ടയം ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ രാവിലെ 9.30 ആരംഭിക്കുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രദീഷ് വി ജേക്കബ് അധ്യക്ഷത വഹിക്കും .സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ മുഖ്യാതിഥിയായി പങ്കെടുക്കും .സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും .സംസ്ഥാന ട്രെഷറർ നിഷാന്ത് സി വൈ ,ജില്ലാ സെക്രട്ടറി മനോജ് സി തോമസ് ,ജില്ലാ ട്രെഷറർ ജിജിമോൾ കെ ജി എന്നിവർ പ്രസംഗിക്കും .
സമ്മേളനത്തിൽ വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച അക്ഷയ സംരംഭകരുടെ കുട്ടികളെ ആദരിക്കും