വിദൂരമല്ല വിജ്ഞാനം: ജ്ഞാൻ പോസ്റ്റുമായി തപാൽ വകുപ്പ്

വിദ്യാഭ്യാസം രാജ്യത്തെ ഓരോ പൗരന്മാരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജ്ഞാൻ പോസ്റ്റ് മെയിൽ സംവിധാനം അവതരിപ്പിച്ച് തപാൽ വകുപ്പ്. രാജ്യത്തുടനീളം താങ്ങാനാവുന്ന വിലയിൽ വിജ്ഞാനാധിഷ്ഠിത വസ്തുക്കളുടെ തടസ്സമില്ലാത്ത കൈമാറ്റം സുഗമമാക്കുക എന്നതാണ് ഈ പുതിയ സംരംഭത്തിൻ്റെ ലക്ഷ്യം.
നിലവിൽ, തിരുവനന്തപുരം ജിപിഒയിലും ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിലും സേവനം ലഭ്യമാണ്. കാലക്രമേണ എല്ലാ വകുപ്പ് തല സബ് തപാൽ ഓഫീസുകളിലേക്കും ഇത് വ്യാപിപ്പിക്കും.
'ജ്ഞാൻ പോസ്റ്റ്' പ്രകാരം അയയ്ക്കുന്ന പുസ്തകങ്ങളും, വിദ്യാഭ്യാസ സാമഗ്രികളും ട്രാക്ക് ചെയ്യാവുന്നതും ചെലവ് കുറഞ്ഞ കൈമാറ്റം ഉറപ്പാക്കുന്നതുമായിരിക്കും. 300 ഗ്രാം വരെയുള്ള പാക്കറ്റുകൾക്ക് 20 രൂപയും, 5 കിലോഗ്രാം വരെയുള്ള പാക്കറ്റുകൾക്ക് പരമാവധി 100 രൂപ
(നികുതി ബാധകം) വരെയും എന്ന നിരക്കിൽ പാക്കേജുകൾ അയയ്ക്കാൻ കഴിയും.
വാണിജ്യേതര, വിദ്യാഭ്യാസ സാമഗ്രികൾ മാത്രമാണ് 'ജ്ഞാൻ പോസ്റ്റിന്' കീഴിൽ പരിഗണിക്കുക. വാണിജ്യ സ്വഭാവമുള്ള പ്രസിദ്ധീകരണങ്ങൾ, അല്ലെങ്കിൽ പരസ്യങ്ങൾ അടങ്ങിയവ (യാദൃച്ഛികമായ പ്രഖ്യാപനങ്ങൾ അല്ലെങ്കിൽ പുസ്തക ലിസ്റ്റുകൾ ഒഴികെ) ഈ സേവനത്തിന് കീഴിൽ സ്വീകരിക്കില്ല. നിർദ്ദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി ഓരോ പുസ്തകത്തിലും അച്ചടിച്ചവരുടേയോ പ്രസാധകന്റെയോ പേര് ഉണ്ടായിരിക്കണം.
വിദ്യാഭ്യാസ വിടവ് നികത്താൻ സഹായിക്കുന്നതിലൂടെ 'ജ്ഞാൻ പോസ്റ്റ്' വഴി, ഇന്ത്യ പോസ്റ്റ് പൊതുസേവനത്തോടുള്ള ശാശ്വത പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. പഠന വിഭവങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതും താങ്ങാനാവുന്നതുമാക്കി മാറ്റുന്നതിലൂടെ, രാജ്യത്തുടനീളമുള്ള വ്യക്തികളെയും സമൂഹങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള പരിശ്രമം തപാൽ വകുപ്പ് തുടരുന്നു.
കൂടുതൽ വിവരങ്ങൾ അടുത്തുള്ള പോസ്റ്റ് ഓഫീസിലും, http://www.