കവരപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം,
28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു
ചെന്നൈ: കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്.
ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തിരുവള്ളൂവർ കവരൈപേട്ടയിൽ ആണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
വെള്ളയാഴ്ച രാത്രി 8.20 നുണ്ടായ അപകടത്തിൽ പതിമൂന്ന് കോച്ചുകൾ പാളം തെറ്റുകയും മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും ചെയ്തു. മൈസൂർ - ദർബാംഗ ഭാഗമതി എക്സ്പ്രസ് ട്രെയിൻ (12578) നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.