റോഡ് നന്നാക്കാൻ വ്യാപാരികൾ കടകൾ അടച്ചു ധർണ നടത്തി
വെള്ളൂർ : ചന്തപ്പാലം മുളക്കുളം റോഡിൻറെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചു വ്യാപാരികൾ കടകൾ അടച്ചു പ്രകടനവും ധർണയും നടത്തി
വെളളൂരിലേയും, മിഠായിക്കുന്നത്തേയും വ്യാപാരികൾ ഒത്തു ചേർന്ന് പ്രകടനവും വെള്ളൂർ പഞ്ചായത്തിനു മുന്നിൽ ധർണയും സംഘടിപ്പിച്ചു
കാൽ നടയാത്ര പോലും ആകാത്ത വിധം റോഡ് നിർമ്മാണ പുരോഗമിച്ചപ്പോഴെല്ലാം നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപണമുയർന്നിരുന്നു.
വെള്ളൂരിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ആശ്രയമായ റോഡ് പതിവഴിയിലായതോടെ വ്യാപാരസ്ഥാപനങ്ങളിലേയ്ക്ക് ജനങ്ങൾ എത്താതെയായി. ബസ് സർവ്വീസുകൾ നിർത്തലാക്കി . മഴക്കാലമായതോടെ അശാസ്ത്രീയ റോസ് നിർമ്മാണത്തിലൂടെ മരണം പതിയിരിയ്ക്കുന്ന റോഡായി ഈ റോഡ് മാറി
ഈ സാഹചര്യത്തിലാണ് വെള്ളൂർ, മിഠായിക്കുന്നം വ്യാപാരി വ്യവസായി ഏകോപന സമിതിയു നേത്വത്തിൽ പ്രതിഷേധവുമായിറങ്ങിയത്. വ്യാപാരികൾ ഓട്ടോ ടാക്സി തൊഴിലാളികൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പൊതുജനങ്ങൾ എന്നിവർ പങ്കുചേർന്നു.
പഞ്ചായത്തു പടിക്കൽ നടന്ന ധർണ വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് M K തോമസ് കുട്ടി ഉദഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് K J മാത്യു അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സംസാരിച്ചു