കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി
കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിലെ വനത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

പത്തനംതിട്ട : കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിലെ വനത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എങ്ങനെയാണ് ചത്തതെന്ന് കണ്ടെത്താൻ ജഡം പോസ്റ്റുമോർട്ടം നടത്തും.
ആഴ്ചകൾക്ക് മുൻപ് അച്ചൻകോവിലാറ്റിൽ കല്ലേലിക്കടവിൽ കടുവയുടെ കുട്ടിയുടെ ജഡം കണ്ടെത്തിയിരുന്നു. കോന്നി വനം റേഞ്ചിലെ വനമേഖലയോട് ചേർന്ന കല്ലേലി ജനവാസ മേഖലയുടെ സമീപത്തെ സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ജഡം കണ്ടെത്തിയത്. ഒരു വയസുള്ള ആൺ കടുവയാണ് ചത്തത്. നാല് ദിവസത്തെ പഴക്കമുള്ള ജഡം ആറ്റിലൂടെ ഒഴുകി വന്ന് നദിയിലെ മൺതിട്ടയിൽ തങ്ങിനിന്ന നിലയിലായിരുന്നു.