തോരാമഴ; തിരുവനന്തപുരത്തും കൊച്ചിയിലും വെള്ളക്കെട്ട്
തിരുവനന്തപുരത്ത് പുലര്‍ച്ചെ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്
 
                                    തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും പ്രധാന റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രാവിലെ ഓഫീസുകളില്‍ പോകാനിറങ്ങിയവര്‍ വെള്ളക്കെട്ടില്‍ വഴിയില്‍ കുടുങ്ങി.തിരുവനന്തപുരത്ത് പുലര്‍ച്ചെ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുമാരപുരം, മുട്ടത്തറ ഭാഗങ്ങളിലെല്ലാം റോഡില്‍ വലിയ വെള്ളക്കെട്ടുണ്ട്. നഗരത്തിലെ ഓടകളെല്ലാം അടഞ്ഞ സ്ഥിതിയാണ്.ഓടകള്‍ വൃത്തിയാക്കുന്ന പദ്ധതിയായ ഓപ്പറേഷന് അനന്ത നീണ്ടുപോയതാണ് റോഡില്‍ കനത്ത വെള്ളക്കെട്ടുണ്ടാകാന്‍ കാരണമെന്നാണ് ആരോപണം
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            