ധനുമാസ തിരുവാതിര മഹോൽസവം
സുൽത്താൻ ബത്തേരി മൂലങ്കാവ് ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോൽസവം 03.01.2026 ശനിയാഴ്ച വൈകിട്ട് ക്ഷേത്രാങ്കണത്തിൽ കൊണ്ടാടി. ചടങ്ങിൽ ബത്തേരി എസ്എൻഡിപി യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് എൻ കെ ബാബുരാജ് ഭദ്രദീപം കൊളുത്തി തിരുവാതിര മഹോൽസവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൂലങ്കാവ് എസ്എൻഡിപി ശാഖാ യോഗത്തിന്റെ കൺവീനർ വിജിത്ത് എൻവി, വൈസ് ചെയർമാൻ പ്രതാപ് വിപി, വനിതാ സംഘം പ്രസിഡൻറ് ജയലക്ഷ്മി ടീച്ചർ, സെക്രട്ടറി പ്രീതി പ്രകാശ്, കമ്മിറ്റി അംഗങ്ങളായ മനോജ് കെ എം, മോഹനൻ പി കെ, ഷിനുമോൻ വി എസ് എന്നിവർ പങ്കെടുത്തു . എസ് എൻ മാതൃസമിതി മൂലങ്കാവ്, തിരുനെല്ലി ശ്രീ ഗുളികൻ കാവ് ഓംകാരം ടീം, കരിവള്ളിക്കുന്ന് മാതൃസമിതി, നൂപുരം ബത്തേരി എന്നീ ഗ്രൂപ്പുകളുടെ തിരുവാതിര അരങ്ങേറി. മുന്നൂറിൽപരം കാണികൾ പങ്കെടുത്ത ധനുമാസ തിരുവാതിര മഹോൽസവം എല്ലാ വർഷവും ഉൽസവമാക്കുന്നതിന് ക്ഷേത്ര കമ്മറ്റി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്
ധനുമാസ തിരുവാതിര പ്രധാനമായും ശിവനെ ആരാധിക്കാനാണ് നടത്തുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച്, ഇത് ശിവനും പാർവതിയും തമ്മിലുള്ള വിവാഹത്തിൻ്റെ സ്മരണയും കൂടിയാണ്. സ്ത്രീകൾ ഈ ദിവസം വ്രതമെടുക്കുകയും, പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. ധനുമാസത്തിലെ തിരുവാതിര, പ്രധാനമായും സ്ത്രീകളാണ് ആചരിക്കുന്നത്. മംഗല്യസൗഭാഗ്യത്തിനും കുടുംബ ഐശ്വര്യത്തിനും വേണ്ടിയുള്ള ഒരു വ്രതമാണിത്. തിരുവാതിരക്കളി, എട്ടങ്ങാടി നിവേദ്യം തുടങ്ങിയവയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. തിരുവാതിര കളിയുടെ പ്രധാന ഭാഗമായ കൈകൊട്ടിക്കളി, ശിവപാർവ്വതിമാരുടെ പ്രണയത്തെയും ദാമ്പത്യത്തെയും സ്മരിക്കുന്നു. അതുപോലെ, എട്ടങ്ങാടി നിവേദ്യം, പണ്ട് പാർവ്വതി ദേവി കാട്ടിൽ വെച്ച് ശിവനെ തപസ്സ് ചെയ്തപ്പോൾ കഴിച്ച ഭക്ഷണത്തിന്റെ പ്രതീകമാണെന്നും വിശ്വസിക്കപ്പെടുന്നു. എട്ടങ്ങാടി നിവേദ്യം തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വിഭവമാണ്. എട്ട് തരം ചേരുവകൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. എട്ടങ്ങാടി നിവേദ്യം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ കാച്ചിൽ, നേന്ത്രക്കായ, ചേമ്പ് (ചേനയോ കിഴങ്ങോ ഉപയോഗിക്കാം), വൻപയർ, ശർക്കര, എള്ള്, നെയ്യ്, പിന്നെ തേങ്ങ ചിരകിയതും. തിരുവാതിര മഹോൽസവത്തിൽ പങ്കെടുത്ത എല്ലാവർക്കും ക്ഷേത്ര കമ്മറ്റി നന്ദി അറിയിച്ചു


