കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
കലവൂർ സ്വദേശി ഫ്രാൻസിസ് (19) ആണ് മരിച്ചത്

ആലപ്പുഴ : കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കലവൂർ സ്വദേശി ഫ്രാൻസിസ് (19) ആണ് മരിച്ചത്. പൊള്ളേത്തൈയിലെ കടപ്പുറത്ത് ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ഫ്രാൻസിസ് കടലിൽ കുളിക്കാനിറങ്ങിയത്. തുടർന്ന് കാണാതാകുകയായിരുന്നു.രാത്രിയിൽ മുങ്ങൽ വിദഗ്ധർക്ക് ഇവിടെ തിരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല. രാവിലെ കടലിൽ പോയ വള്ളക്കാർക്ക് ഫ്രാൻസിസിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. ഫ്രാൻസിസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.