പി.എസ്.സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളം കൂട്ടി
മന്ത്രിസഭയുടേതാണ് തീരുമാനം

തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു. മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം.
പി.എസ്.സി ചെയർമാന് ജില്ല ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ല ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം.വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫിസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാരുടേതിന് സമാനമായി പരിഷ്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.