സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ പാളാക്കരയിലാണ് ശ്രീഹരിയുടെ താമസം. അച്ഛൻ സുരേന്ദ്രൻ കെഎസ്ആർട്ടീസിയിൽ ജോലി ചെയ്യുന്നു. അമ്മ സജിത വിട്ടമ്മയാണ്. ഏട്ടൻ അഖിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. പത്താം ക്ലാസ്സ് മൂലങ്കാവ് സ്ക്കൂളിലാണ് പൂർത്തിയാക്കിയത്. പ്ലസ്ടുവിന് സയൻസ് വിഷയത്തിൽ ചീരാൻ ഹയർ സെക്കൻ്ററി സ്ക്കൂളിൽ പഠിക്കുന്നു. ശ്രീഹരിയുടെ ചെറുപ്പം മുതൽ തന്നെ വോളിബോളിനോട് വലിയ താൽപ്പര്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മാതാപിതാകൾ അതിനു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും മകന് ഒരുക്കിക്കൊടുത്തു. അശോകൻ നിരപത്ത്, മനോജ് കാസർഗോഡ് എന്നി പരിശീലകരുടെ നേതൃത്വത്തിൻ കീഴിലാണ് പരിശീലനം നൽകുന്നത്. കഴിഞ്ഞ വർഷത്തെ വയനാട് ജില്ലാ അണ്ടർ 19 വോളിബോൾ ക്യാപ്റ്റൻ കൂടിയായിരുന്നു ശ്രീഹരി. വോളിബോളിനോടുള്ള താൽപ്പര്യം കൊണ്ടുതന്നെ ഈ വർഷം സെപ്തംബറിൽ കണ്ണൂർ തലശ്ശേരി ചെമ്പാട്ട് വച്ച് നടന്ന സംസ്ഥാന സ്കൂൾ സീനിയർ വോളിബോൾ മൽസരത്തിൽ വയനാട് ജില്ലയെ പ്രതിനിധികരിച്ച് മൽസരത്തിൽ പങ്കെടുത്തു എന്ന് മാത്രമല്ല ടീമിനെ നയിച്ചത് ശ്രീഹരിയായിരുന്നു. ലോകവോളിബോളിൽ ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന ആഗ്രഹമാണുള്ളത്. അതിനു വേണ്ടിയുള്ള കഠിന പരിശീലനത്തിലാണ് ശ്രീഹരി. സ്ക്കൂളിലാണെങ്കിലും എല്ലാ കായിക വിഭാഗത്തിലും സജീവമാണ് ശ്രീഹരി. സ്കൂളിലെ പി ടി ടീച്ചറായ ഷൈലജ ടീച്ചറാണ് ശ്രീഹരിക്ക് വേണ്ടിയുള്ള പരിശീലനങ്ങൾ നൽകുന്നത്. സബ്ജില്ലാ മൽസരത്തിൽ രണ്ടാം സ്ഥാനക്കാരനായിരുന്ന ശ്രീഹരി ജില്ലയിൽ ഉയർന്ന സ്ഥാനം നേടാനുള്ള കഠിന പരിശ്രമത്തിനിടയിലാണ് കൈ മുറിഞ്ഞ് പ്ലാസ്റ്റർ ഇടേണ്ടി വന്നത്. ജില്ല മൽസരത്തിൽ പങ്കെടുക്കാൻ മനസ്സികമായി തകർന്ന ശ്രീഹരിക്ക് എല്ലാ പിൻതുണയും, പുത്തനുണർവും നൽകിയത് ഷൈലജ ടീച്ചറും, ബിന്ദു ടിച്ചറുമാണ്. പരിശീലനങ്ങൾ ടീച്ചറുടെ നിർദ്ദേശ പ്രകാരം ചെയ്തു. അങ്ങനെ 2025 ഒക്ടോബർ 14 ന് 64 മത് ജില്ല കായിക മേളയിൽ സിനിയർ ബോയ്സ് ജാവലിൽ ത്രോയിൽ ഇടതുകൈയ്യുടെ വേദന കടിച്ചമർത്തി ശ്രീഹരി 38 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്തിന് അർഹനാവുകയും, സംസ്ഥാന കായികോൽസവത്തിന് യോഗ്യത നോടുകയും ചെയ്തു. സംസ്ഥാന കായിക മേളയിൽ വയനാടിൻ്റെ അഭിമാനമാകണമെന്ന ഉറച്ച ആഗ്രഹത്തോടുള്ള പരിശീലനത്തിനുള്ള തയ്യാറെടുപ്പിലാണ് ടിച്ചറും, ശ്രീഹരിയും.
പാളാക്കര നവശ്രുതി കലാരംഗിലെ യുവജനവേദിയിൽ സജീവ അംഗമാണ് ശ്രീഹരി. ക്ലബ് അംഗങ്ങളും പാളാക്കര നിവാസികളും ശ്രീഹരിക്കുവേണ്ടി എല്ലാ പിൻതുണയും നൽകുന്നുണ്ട്.