ശ്രീകണ്‌ഠാപുരം : :ചെമ്പം തൊട്ടി നിവാസികൾക്ക് ഭീഷണിയായ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നു ജനകീയ കൺവൻഷൻ യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ചെമ്പം തൊട്ടിയിലെ നൂറ് കണക്കിന്
ജനങ്ങൾക്ക് ഭീഷണിയായ ഞണ്ണമല യിലെ ക്വാറി ഉടൻ പ്രവർത്തനം നിർത്തിവയ്പ്പിക്കണമെന്ന് ചെമ്പം തൊട്ടി സെൻ്റ് ജോർജ് പാരീഷ് ഹാളിൽ ചേർന്ന ജനകീയ കൺവൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു .
പ്രവർത്തനരഹിതമായ ക്വാറികളിലെ വെള്ളക്കെട്ട് നിറഞ്ഞ അഗാധ ഗർത്തങ്ങൾ മൂടാൻ വേണ്ട നടപടികൾ സ്വീകരിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെമ്പം തൊട്ടി സെൻ്റ് ജോർജ് ഫൊറോന വികാരി റവ.ഫാ. ആൻ്റണി മഞ്ഞളാംകുന്നേലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനകീയ സമ്മേളനത്തിൽ കൗൺസിലർമാരായ ഷീന.എം. വി, കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, വർഗീസ് വയലാ മണ്ണിൽ, ഷംസീർ. കെ.എം., രാജു വയലിൽ, ജിയോ ജേക്കബ്, ജോണി പെരുമ്പള്ളിൽ, പി.സി. ജോസ്, അപ്പച്ചൻ നെടിയ കാലായിൽ , വിൻസൻ്റ് കുഴിഞ്ഞാലിൽ, ഷിനോ പാറയ്ക്കൽ, ജോർജ് മാനാമ്പുറം,തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
വിനോദ് പുത്തൻ പുര, ജോയി നെയ്മണ്ണിൽ, സജി മേലോട്ട്, ഫിലോമിന കാരിമറ്റം , ജോയി കൊച്ചുപുരയ്ക്കൽ, ജോസ് പാറക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചെമ്പം തൊട്ടി സെൻ്റ് ജോർജ് ഫൊറോന വികാരി റവ.ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ മുഖ്യ രക്ഷാധികാരിയായും കൗൺസിലർമാരായ ഷീന.എം. വി, കെ.ജെ. ചാക്കോ എന്നിവർ രക്ഷാധികാരിമാരായും 101 അംഗ ജനകീയ കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.
ചെയർ മാൻ :വർഗീസ് വയലാ മണ്ണിൽ, ജനറൽ കൺവീനർ, ഷംസീർ. കെ. എം. ട്രഷർ : രാജു വയലിൽ, ജനറൽ സെക്രട്ടറിമാർ: ജോണി പെരുമ്പള്ളിൽ, ജിയോ ജേക്കബ്, വൈസ് ചെയർമാൻമാർ: അപ്പച്ചൻ നെടിയ കാലായിൽ, വിൻസൻ്റ് കുഴിഞ്ഞാലിൽ, ഷിനോ പാറയ്ക്കൽ ജോർജ് മാനാമ്പുറം, പി.സി. ജോസ്, സെക്രട്ടറിമാർ: തോമസ് കുര്യൻ, വിനോദ് പുത്തൻപുര , ജോയി നെയ്മണ്ണിൽ, സജി മേലേട്ട്, ഫിലോമിന കാരിമറ്റം.
ആദ്യഘട്ടമായി അധികാരികൾക്ക് നിവേദനം നൽകുവാനും അഡ്വ : സജീവ് ജോസഫ് എം.എൽ.എ.യുടേയും ചെമ്പം തൊട്ടി സെൻ്റ് ജോർജ് ഫൊറോന വികാരി റവ.ഫാ. ആൻ്റണി മഞ്ഞളാംകുന്നേലിൻ്റെയും ജനപ്രതിനിധികളുടേയും സർവ്വ സംഘടനാനേതാക്കളുടേയും നേതൃത്വത്തിൽ ആയിരത്തിൽപ്പരം ആൾക്കാർ ക്വാറി സന്ദർശിച്ച് ഒരിയ്ക്കൽ കൂടി നിജസ്ഥിതി എല്ലാവരേയും ബോദ്ധ്യപ്പെടുത്താനും തീരുമാനിച്ചു. എന്നിട്ടും ക്വാറിയുടെ പ്രവർത്തനം നിർത്തുന്നില്ലെങ്കിൽ ആയിരങ്ങൾ പങ്കെടുക്കുന്ന വിപുലമായ ജനകീയ കൺവൻഷൻ വിളിച്ചു ചേർത്ത് ശക്തമായ സമരപരിപാടികൾ നടത്തുവാനും തീരുമാനിച്ചു