വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്കായി സ്നേഹദീപം തെളിയിച്ച് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം,അഞ്ച് ദിവസത്തെ വേതനവും ദുരിതാശ്വാസത്തിന്
Erumeli Social Health Center shows love for those who died in Wayanad landslides, five days wages and relief
എരുമേലി: വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞ മുണ്ടക്കൈ , ചൂരൽമല നിവാസികൾക്കായി എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം ജീവനക്കാർ സ്നേഹദീപം തെളിയിക്കുകയും, സമൂഹപ്രാർത്ഥനയും നടത്തി. മെഡിക്കൽ ഓഫീസ്സർ ഡോ: റെക്സൺ പോളിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ: ജോർജ്ജ് കുര്യൻ, ഡോ: ധന്യ സുശീലൻ, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ്മ, സജിത്, ജിതിൻ ,ക്ലർക്ക് സജിലാൽ എന്നിവർ അനുശോചനങ്ങൾ രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് 5 ദിവസത്തെ വേതനം നൽകുന്നതിനും ജീവനക്കാർ കൂട്ടായ തീരുമാനമെടുത്തു.