പാലക്കാട്ടിലെ സഖി കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി
സഖി കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളേയും കണ്ടെത്തി
പാലക്കാട് : ജില്ലാ ആശുപത്രിക്ക് സമീപം കേന്ദ്രസർക്കാറിന്റ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളേയും കണ്ടെത്തി. ചൊവ്വാഴ്‌ച വൈകീട്ടാണ് 17 വയസുള്ള രണ്ട് പേരും 14 കാരിയും കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിൽ ഒരു പെൺകുട്ടിയെ ബുധനാഴ്‌ച വൈകീട്ട് മണ്ണാർക്കാട് വച്ചും മറ്റൊരു പെൺകുട്ടിയെ തമിഴനാട്ടിലെ ദിണ്ഡിഗലിൽ സഹോദരന്റെ വീട്ടിൽനിന്നും ഒരാളെ ഒലവക്കോട് പരിസരത്തുനിന്നുമാണ് പൊലീസ് കണ്ടെത്തിയത്.
വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ കുട്ടികൾ പൊലീസിനോട് പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം സംബന്ധിച്ച് റിപ്പോർട്ട് നൽകാനും കൗൺസിലിങ് നൽകാനും ചൈൽഡ് വെൽഫെയർകമ്മിറ്റി ചെയർമാൻ എം വി മോഹനൻ നിർദ്ദേശിച്ചു.