എരുമേലി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ എരുമേലി മേഖലയുടെ ആഭിമുഖ്യത്തിൽ ജമാഅത്ത് ഭാരവാഹികളുടെയും ഇമാമീങ്ങളുടെയും പിടിഎ ഭാരവാഹികളുടെയും ഒരു സംയുക്ത യോഗം എരുമേലി മിസ്ബാഹുൽ ഹുദാ മദ്രസയിൽ വെച്ച് ഹാജി ഹബീബ് മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ കൂടി.
വയനാട് ദുരന്തത്തിന്റെ ദുഃഖകരമായ സാഹചര്യത്തിൽ സഹജീവികളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നബിദിനാഘോഷ പരിപാടികൾ ആർഭാട രഹിതമാക്കേണ്ടതുണ്ട് എന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ആഹ്വാനപ്രകാരം നബിദിനം ആർഭാടരഹിതമായി നടത്തുവാനും മറ്റു പരിപാടികൾ പള്ളി കോമ്പൗണ്ടിനുള്ളിൽ നടത്തുവാനും സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ KMഅബ്ദുൽ അസീസ് മൗലവി മുട്ടപ്പള്ളി, മുഹമ്മദ് സുഹൈൽ മൗലവി മുട്ടപ്പള്ളി,ടി എം സുലൈമാൻ റാവുത്തർ ചാത്തൻതറ, MA അബ്ദുസ്സലാം മൗലവി ചാത്തൻതറ, സുലൈമാൻ കുട്ടി മൗലവി എരുമേലി, നാസർ പനച്ചി ചരള, ഷാജഹാൻ ഇരുമ്പൂന്നിക്കര, ഹാഷിം കരിങ്കല്ലും മുഴി, പി എസ് നാസർ മൗലവി കരിങ്കല്ലുംമൂഴി,അജ്മൽ വിലങ്ങുപാറ ശ്രീനിപുരം, ഷിയാസ് യൂസഫ് മണിപ്പുഴ ഹനീഫ മൗലവി മണിപ്പുഴ , KH നെജീബ് മണിപ്പുഴ, ഷാജഹാൻ ചെമ്മരപ്പറമ്പിൽ നേർച്ചപ്പാറ, നൗഷാദ് മൗലവി നേർച്ച പാറ അബ്ദുൽ അസീസ് നിർത്തൽ പുരയിടം എരുമേലി,നസീർ കണ്ണന്താനം പാത്തിക്കകാവ്, കെ പി ബഷീർ മൗലവി കൊരട്ടി,എൻ എം ബഷീർ നെല്ലിത്താനം,തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി മുഹമ്മദ് സാബിർ ബദ് രി ആനക്കല്ല് സ്വാഗതം ആശംസിക്കുകയും മുഹമ്മദ് ത്വാഹാ മൗലവിശ്രീനിപുരം നന്ദിയും പറഞ്ഞു.