ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി, .ബന്ധപ്പെട്ട ഭൂവുടമകൾക്ക് ഭൂമിതിരികെ നൽകും.

The government has canceled the Sabarimala Greenfield Airport land acquisition notification and will return the land to the concerned landowners.

Aug 5, 2024
ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി, .ബന്ധപ്പെട്ട  ഭൂവുടമകൾക്ക്  ഭൂമിതിരികെ നൽകും.

സോജൻ ജേക്കബ് 

തിരുവനന്തപുരം :നിർദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി.ഇതോടെ എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഇതുവരെ  സ്വീകരിച്ച നടപടികളെല്ലാം  ഇല്ലാതായി. 2024  ആഗസ്റ്റ് ഒന്നിന്  ഇതിനായി പ്രത്യേക ഗസറ്റ് വിജ്ഞാപനം സർക്കാർ  ഇറക്കുകയായിരുന്നു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയും , ഭൂമി ഇതോടെ   ഉടമകളുടെ കൈകളിലേക്ക് സാങ്കേതികമായി തിരികെ ചെന്നു .

വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, സർക്കാർ നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടിയിരുന്നു. കേസ് കോടതി പരിഗണിച്ചപ്പോൾ, രണ്ട് നിയമപ്രശ്നമാണ് സർക്കാരിന് നേരിടേണ്ടിവന്നത്. സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ഒന്ന്. എരുമേലിയിൽ പഠനം നടത്തിയത് സർക്കാർ പങ്കാളിത്തമുള്ള ഏജൻസിയായിരുന്നു. 

ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം വിജ്ഞാപനങ്ങളിൽ സൂചിപ്പിച്ചില്ലെന്നതാണ് മറ്റൊന്ന്. ഭൂമി ആരുടേതെന്ന് വിജ്ഞാപനത്തിൽ പറയേണ്ടതുണ്ട്. ഇൗ കുറവുകൾ കോടതിയിൽ അംഗീകരിച്ച സർക്കാർ റദ്ദാക്കലിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള 2023 ജനുവരി 23-ലെ 4(1) പ്രകാരമുള്ള പ്രാഥമികവിജ്ഞാപനം, വിമാനത്താവള രൂപവത്കരണം സംബന്ധിച്ച 2024 മാർച്ച് 13-ലെ വിജ്ഞാപനം എന്നിവ റദ്ദാകും. 

സർക്കാർ പ്രസിദ്ധീകരിച്ച ഗസറ്റിലെ വിശദീകരണ കുറിപ്പ് ഇപ്രകാരം പറയുന്നു" (ഇത് വിജ്ഞാപനത്തിൻ്റെ ഭാഗമല്ല, മറിച്ച് അതിൻ്റെ പൊതുവായ ഉദ്ദേശ്യം സൂചിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്)
1039.876 ഹെക്ടർ (2570) ഏറ്റെടുക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു,
കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഏക്കർ) ഭൂമി ജി.ഒ.
(P)No.19/2023/RD തീയതി 2023 ജനുവരി 23, കേരള എക്സ്ട്രാ ഓർഡിനറി ഗസറ്റ് നമ്പർ 270 ൽ പ്രസിദ്ധീകരിച്ചു
2023 ജനുവരി 23-ന് സെക്ഷൻ 4-ൻ്റെ ഉപവിഭാഗം (1) പ്രകാരം പ്രാഥമിക വിജ്ഞാപനം ജി.ഒ.
പ്രസ്തുത നിയമത്തിലെ സെക്ഷൻ 11-ൻ്റെ ഉപവകുപ്പ് (1) പ്രകാരം 2024 മാർച്ച് 13-ന് (P)No.95/2024/RD
നിർമ്മാണത്തിനായി 2024 മാർച്ച് 13-ന് കേരള എക്സ്ട്രാ ഓർഡിനറി ഗസറ്റ് നമ്പർ 968 പ്രസിദ്ധീകരിച്ചു.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിൻ്റെ വികസനം. ന് ചേർന്ന യോഗത്തിലെ തീരുമാനമനുസരിച്ച്
27/05/2024 എരുമേലി സൗത്തിലും മണിമലയിലുമായി 1039.876 ഹെക്ടർ ഭൂമി വ്യാപിച്ചു കിടക്കുന്നു.
ഏറ്റെടുത്ത കോട്ടയം ജില്ലയിലെ വില്ലേജുകൾ റദ്ദാക്കി ബന്ധപ്പെട്ട ഭൂവുടമകൾക്ക് തിരികെ നൽകും."

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട് 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് കഴിഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. പദ്ധതിക്കായുള്ള ഭൂമിയേറ്റെടുപ്പ് 285 വീടുകളെയും 358 ഭൂവുടമകളെയുമാണ് നേരിട്ട് ബാധിക്കുകയെന്നാണ് പാരിസ്ഥിതിക ആഘാത പഠനം. കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങൾ കുടി ഒഴിപ്പിക്കേണ്ടി വരും.വിമാനത്താവളത്തിനുവേണ്ട വ്യോമയാന മന്ത്രാലയത്തിന്‍റെ സൈറ്റ്‌ ക്ലിയറൻസ്‌ അംഗീകാരവും പ്രതിരോധ മന്ത്രാലയത്തിന്‍റെ നിരാക്ഷേപ പത്രവും ലഭിച്ചിട്ടുണ്ട് കെഎസ്‌ഐഡിസിയുടെ മേൽനോട്ടത്തിലാണ്‌ വിമാനത്താവളത്തിന്‍റെ പ്രവൃത്തി നടക്കുക.വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കലിന്‍റെ 11(1) വിജ്ഞാപനത്തിനുള്ള ഒരുക്കം തുടങ്ങവെയാണ് മൂന്നുവർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാകുമെന്ന പ്രഖ്യാപനം.വിമാനത്താവളത്തിന്‍റെ ഭൂമി ഏറ്റെടുക്കലിനുള്ള അലൈൻമെന്‍റ് സ്കെച്ച് തയ്യാറായിട്ടുണ്ട് 2263 ഏക്കർ എസ്റ്റേറ്റ് ഭൂമിയും 165 ഏക്കർ സ്വകാര്യഭൂമിയുമാണ് അവസാനമായി  രേഖപ്പെടുത്തിയിരുന്നത് . ഇതോടെ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്‍റ് (ആർ ആർ)പ്ലാനിനുള്ള പരിശോധന തുടങ്ങിയിരുന്നു .ഇതിനിടെയാണ് ഹൈക്കോടതിയിൽ കേസ് വരുന്നതും വിജ്ഞാപനത്തിന് സ്റ്റേ ഉണ്ടാകുന്നതും ഇപ്പോൾ വിജ്ഞാപനം തന്നെ ക്യാൻസൽ ചെയ്യുന്നതും .

വിമാനത്താവള പദ്ധതിക്ക്സാ മൂഹികാഘാതപഠനത്തിന് പുതിയ ഏജൻസിയെ കണ്ടെത്തുന്നതിനുള്ള താത്പര്യപത്രം ക്ഷണിക്കുന്നതടക്കം നടപടികൾ ആദ്യംമുതൽ തുടങ്ങേണ്ടിവരും. ഒരുവർഷം നീണ്ട പ്രവർത്തനമാണ് സാമൂഹികാഘാതപഠനം.  

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.