കിഴക്കൻ മലയോരത്തിൻ്റെ പട്ടയമെന്ന സ്വപ്നം പൂവണിയുന്നു

The dream of the East Coast is blossoming

Aug 5, 2024
കിഴക്കൻ മലയോരത്തിൻ്റെ പട്ടയമെന്ന സ്വപ്നം പൂവണിയുന്നു
pattayam
പുഞ്ചവയൽ : എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്,  കപ്പിലാംമൂട്,  മുരിക്കും വയൽ, പാക്കാനം, കുഴിമാവ്,ആനക്കല്ല്,  കോസടി,  കൊമ്പുകുത്തി, മാങ്ങാപേട്ട, കൊട്ടാരം കട , നൂറ്റിപതിനാറ്, ഇരുമ്പൂന്നിക്കര,  തുമരംപാറ,  എലിവലിക്കര എന്നീ മേഖലകളിലെ ഏകദേശം പതിനായിരത്തോളം ആളുകൾ  പതിറ്റാണ്ടുകളായി തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം വേണമെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭപാതയിലായിരുന്നു. ഈ പ്രദേശത്തെ 1459 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകുന്നതിനുള്ള എല്ലാ തടസ്സങ്ങളും പരിഹരിച്ച് പട്ടയം നൽകുന്നതിനുവേണ്ടി 17 പുതിയ തസ്തികളോടെ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് മുണ്ടക്കയത്ത് അനുവദിച്ച് പ്രവർത്തനം ആരംഭിക്കുകയാണ്.  ഇതിനു മുന്നോടിയായി പട്ടയ നടപടികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനും,  ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനും പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് 
പാരിഷ് ഹാളിൽ വിളിച്ചുചേർത്ത മലയോര പട്ടയ ജനകീയ കൺവെൻഷൻ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻ്റ രേഖാ ദാസ് അധ്യക്ഷനായി. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ശുഭേഷ്സുധാകരൻ ,സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, റവ:ഫാദർ മാത്യു പുത്തൻപറമ്പിൽ ,ബ്ലോക്ക്  പഞ്ചായത്ത്പ്രസിഡന്റ് അജിത രതീഷ് ജില്ലാ പഞ്ചയാത്തംഗം പി ആർ അനുപമ ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് സംസാരിച്ചു, വിവിധ രാഷ്ട്രിയ,സമുദായ സംഘടന നേതാക്കളും ത്രിതല ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു
 ഒരു വർഷത്തിനുള്ളിൽ പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ ഉൾപ്പെടെയുള്ള  മുഴുവൻ ചെറുകിട-നാമമാത്ര,കൈവശ ഭൂവുടമകൾക്കും   ഒരു വർഷത്തിനുള്ളിൽ പട്ടയം നൽകുന്നതിനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. ജനകിയ സമിതിയുടെ ഭാരവാഹികളായി
രക്ഷാധികാരികൾ
കെജെ തോമസ് എക്സ് എംഎൽഎ ,
 ജോർജ് ജെ മാത്യു എക്സ് എംഎൽഎ ,
 ഒപിഎ സലാം ,
ആന്റോ ആന്റണി എംപി ,
 ഫാ.മാത്യു പുത്തൻപറമ്പിൽ 
ചെയർമാൻ 
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ 
കൺവീനർ 
കെ രാജേഷ് 
സെക്രട്ടറി 
ശുഭേഷ് സുധാകരൻ
ജോ.സെക്രട്ടറി
പി.കെ.പ്രദീപ് എന്നിവരെ തെരഞ്ഞെടുത്തു..
ചിത്രവിവരണം: കിഴക്കൻ മേഖലയിലെ പട്ടയം ലഭിക്കേണ്ടവരുടെ കൺവെൻഷൻ പുഞ്ചവയൽ സെൻറ്റ് സെബാസ്റ്റൻ പാരീഷ് ഹാളിൽ നടന്ന കൺവെൻഷൻ അഡ്വ.സെബാസ്ത്യൻ കുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്യുന്നു
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.