നാലാം ലോകകേരള സഭ: സഭാസമ്മേളനം നാളെയും മറ്റന്നാളും (ജൂൺ 14, 15)

LOKAKERALA

Jun 13, 2024
നാലാം ലോകകേരള സഭ: സഭാസമ്മേളനം നാളെയും മറ്റന്നാളും  (ജൂൺ 14, 15)

*പൊതുസമ്മേളനം ഇന്ന് (ജൂൺ 13 ) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഇന്ന് (ജൂൺ 13 ന്) വൈകിട്ട് അഞ്ചിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നിയമസഭ സ്പീക്കർ എ. എൻ ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ രാജൻറോഷി അഗസ്റ്റിൻകെ. കൃഷ്ണൻകുട്ടിഎ.കെ. ശശീന്ദ്രൻകടന്നപ്പള്ളി രാമചന്ദ്രൻകെ.ബി ഗണേഷ് കുമാർവി ശിവൻകുട്ടി,  ജി ആർ. അനിൽമേയർ ആര്യാ രാജേന്ദ്രൻ,   പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ആശംസകളർപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. രാജ്യസഭാലോക്‌സഭാംഗങ്ങൾ മറ്റ് ജനപ്രതിനിധികൾ നോർക്ക റൂട്ട്‌സ് റസി. വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻവൈസ് ചെയർമാൻ എം.എ യൂസഫലിമറ്റ് ഡയറക്ടർമാർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.  ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതവുംനോർക്ക വകുപ്പ് സെക്രട്ടറിയും ലോക കേരള സഭ ഡയറക്ടറുമായ ഡോ. കെ വാസുകി നന്ദിയും പറയും. പൊതു സമ്മേളനത്തെ തുടർന്ന് മലയാളം മിഷൻഭാരത് ഭവൻ എന്നിവയുടെ നേതൃത്വത്തിൽ ബെന്യാമിൻസിത്താര കൃഷ്ണകുമാർഗൗരി ലക്ഷ്മി എന്നിവർ പങ്കെടുക്കുന്ന EXO 2024- അതിരുകൾക്കുപ്പുറം എന്ന കലാപരിപാടി അരങ്ങേറും.

കേരള നിയമസഭാമന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ ജൂൺ 14 നും 15 നുമാണ് ലോകകേരള സഭ ചേരുക. 103 രാജ്യങ്ങളിൽ നിന്നും25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. പാർലമെന്റ്നിയമസഭാംഗങ്ങളും നാലാം ലോക കേരളസഭയുടെ ഭാഗമാണ്. 

എമിഗ്രേഷൻ കരട് ബിൽ 2021വിദേശ റിക്രൂട്ട്‌മെൻറ് പ്രോഗ്രാമുകൾ,  സുസ്ഥിര പുനരധിവാസം - നൂതന ആശയങ്ങൾ,  കുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയുംനവ തൊഴിൽ അവസരങ്ങളും നൈപുണ്യ വികസനവുംകേരള വികസനം - നവ മാതൃകകൾവിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവുംവിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട്  വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

ഇന്ന് (ജൂൺ 13) രാവിലെ 10 30 ന് മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ലോക കേരളം ഓൺലൈൻ പോർട്ടലിന്റെയും കേരള മൈഗ്രേഷൻ സർവേയുടെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന് സെമിനാറും നടക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.