സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ നാശനഷ്ടം തുടരുന്നു;തൃശ്ശൂർ ന​ഗരത്തിൽ വൻ മരം കടപുഴകി വീണു

ഇന്ന് രാവിലെ ജില്ല ആശുപത്രിക്ക് സമീപമായിരുന്നു മരം കടപുഴകി വീണത്. മണ്ണുത്തിയില്‍ നിന്നും തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലേക്ക് എത്തുന്ന റോഡിലാണ് മരം വീണിരിക്കുന്നത്.

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ നാശനഷ്ടം തുടരുന്നു;തൃശ്ശൂർ ന​ഗരത്തിൽ വൻ മരം കടപുഴകി വീണു
huge-tree-fell-down-in-thrissur-city

തിരുവനന്തപുരം/തൃശ്ശൂർ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ നാശനഷ്ടം തുടരുന്നു. കനത്ത മഴയിൽ തൃശ്ശൂർ ന​ഗരത്തിൽ വൻ മരം കടപുഴകി വീണു. ഇന്ന് രാവിലെ ജില്ല ആശുപത്രിക്ക് സമീപമായിരുന്നു മരം കടപുഴകി വീണത്. മണ്ണുത്തിയില്‍ നിന്നും തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലേക്ക് എത്തുന്ന റോഡിലാണ് മരം വീണിരിക്കുന്നത്.റോഡിന് വശത്തായി നിർത്തിയിട്ടിരുന്ന രണ്ട് ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു. പ്രദേശത്തെ വാഹന ​ഗതാ​ഗതം പൂർണമായി തടസപ്പെട്ടു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അ​ഗ്നിരക്ഷാസേന യൂനിറ്റ് മരം മുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ്.അതേസമയം, വെ​ള്ളി​യാ​ഴ്ച വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ​കു​റ​യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ഇ​ടു​ക്കി, ജി​ല്ല​ക​ൾ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും രൂ​പം​ കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ങ്ങ​ളാ​ണ് സംസ്ഥാനത്ത് കനത്ത മഴക്ക് കാരണം. ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഏ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നും കോ​ഴി​ക്കോ​ട്ട്​ ര​ണ്ടും, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​രോ ക്യാ​മ്പു​മാ​ണ് തു​റ​ന്ന​ത്. 32 കു​ടും​ബ​ങ്ങ​ളി​ലെ 102 പേ​രെ​ പാ​ർ​പ്പി​ച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.