കഴക്കൂട്ടം സൈനിക് ലോവർ പ്രൈമറി സ്കൂളിൽ അധ്യാപക ഒഴിവ്

കഴക്കൂട്ടം സൈനിക ലോവർ പ്രൈമറി സ്കൂളിൽ ലോവർ പ്രൈമറി സ്കൂൾ അധ്യാപകർ (സ്ഥിര തസ്തിക) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2025 ഏപ്രിൽ 01 ലെ പ്രായപരിധി ജനറൽ വിഭാഗത്തിന് 18-40 വയസ്സും, ഒബിസി വിഭാഗത്തിന് 18-42 വയസ്സും, എസ്‌സി/എസ്ടി വിഭാഗത്തിന് 18-45 വയസ്സുമാണ്. പ്രസ്തുത തസ്തികയുടെ യോഗ്യത പ്രീ-ഡിഗ്രി പാസായതും, ടിടിസി, കെ-ടെറ്റ് (കേരള അധ്യാപക യോഗ്യതാ പരീക്ഷ പാർട്ട്-I) ഉം ആണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 മെയ് 10 ആണ്. കൂടുതൽ വിവരങ്ങൾ സ്കൂൾ വെബ്സൈറ്റായ www.sainikschooltvm.edu.in ൽ ലഭ്യമാണ്