മഞ്ചേരി പോളിടെക്നിക് കോളേജില്‍ താത്കാലിക നിയമനം
മഞ്ചേരി സർക്കാർ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള വിവിധ തസ്‌തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

മലപ്പുറം : മഞ്ചേരി സർക്കാർ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള വിവിധ തസ്‌തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്‌മാൻ (ട്രേഡ് ടെക്നീഷ്യൻ) ആന്റ് ട്രേഡ് ഇൻസ്ട്രക്‌ടർ തസ്‌തികയിലേക്കുള്ള നിയമനത്തിന് ജൂണ്‍ 10 നും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്‌മാൻ (ട്രേഡ് ടെക്‌നീഷ്യൻ) എന്നീ തസ്‌തികകളിലേക്കുള്ള നിയമനത്തിന് ജൂണ്‍ 11 നും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ലക്ചറർ, ഡെമോൺസ്ട്രേറ്റർ, വർക്ക്ഷോപ്പ് ഇൻസ്ട്രക്‌ടർ എന്നീ തസ്‌തികകളിലേക്കുള്ള നിയമനത്തിന് ജൂണ്‍ 12 നും ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. രാവിലെ 9.30 നാണ് അഭിമുഖം. വിശദ വിവരങ്ങൾക്ക്: www.gptemanjeri.in, ഫോണ്‍: 04832763550.