ലേഖനം, കാർട്ടൂൺ ക്ഷണിച്ചു

ലേഖനം, കാർട്ടൂൺ ക്ഷണിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, എൻവയോൺമെന്റൽ ഇൻഫർമേഷൻ അവേർനസ് കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് ലൈവ്‌ലിഹുഡ് പ്രോഗ്രാം- കേരള, മിനിസ്ട്രി ഓഫ് എൻവയോൺമെന്റ് ഫോറസ്റ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്- ഗവൺമെന്റ് ഓഫ് ഇന്ത്യ, കേരള വനഗവേഷണ സ്ഥാപനം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളിൽ നിന്നും ലേഖനം, കാർട്ടൂൺ എന്നിവ ക്ഷണിച്ചു. “ഇലക്ട്രിക് പാഴ്വസ്തുക്കൾ” എന്ന വിഷയത്തിൽ മലയാളത്തിലെഴുതിയ 500 വാക്കിൽ കവിയാത്ത ലേഖനവും കാർട്ടൂണുമാണ് പരിഗണിക്കുക. 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. പ്രധാന അധ്യാപിക/ അധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം സൃഷ്ടികൾ സ്കാൻ ചെയ്ത് ഇ മെയിലായി അയക്കണം. അയയ്ക്കേണ്ട വിലാസം training@kfri.org. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20നു വൈകിട്ട് 5.30.

What's Your Reaction?

like

dislike

love

funny

angry

sad

wow