യൂനിസെഫും നിയമസഭയും ചേർന്ന് പരിസ്ഥിതിദിന പരിപാടി സംഘടിപ്പിച്ചു.
യുനിസെഫും കേരള നിയമസഭയും സംയുക്തമായി പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകൾ ചർച്ചാവിഷയമാകുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥ അസംബ്ലി 'നാമ്പ്' എന്ന പേരിൽ നിയമസഭാ മന്ദിരത്തിൽ നടന്നു. കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നേതൃത്വം നൽകുന്ന കാലാവസ്ഥ അസംബ്ലി പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാനം, റവന്യൂ (ദുരന്ത നിവാരണം), ആരോഗ്യം തദ്ദേശ സ്വയംഭരണം, വനിതാ ശിശു വികസന വകുപ്പുകളുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിന്റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനം പ്രമാണിച്ച് യൂണിസെഫും കേരള നിയമസഭയും ചേർന്ന് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വെച്ച് നടത്തിയ ക്ലൈമറ്റ് അസംബ്ലിയിൽ യുനെസ്കോ കാസറഗോഡ് ജില്ല പ്രതിനിധി ടോം ക്രിസ്ത്യാനോ ജോർജ് മാടപ്പള്ളി ( കാഞ്ഞങ്ങാട് നെഹ്രു കോളജ് ) 'കാസറഗോഡ് ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ '' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.