കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി

Apr 1, 2025
കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി
suchitsha-sagaram-sundara-theeram-project

തിരുവനന്തപുരം : കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾബോട്ടുടമകൾമറ്റ് സന്നദ്ധ സംഘടനകൾരാഷ്ട്രീയ പ്രസ്ഥാനങ്ങൾതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവിവിധ സർക്കാർ വകുപ്പുകൾഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ കടലുംതീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.

സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. 2022 ജൂൺ മാസം 8 ന് സംസ്ഥാനതല ഉദ്ഘാടനത്തോടുടകൂടി ഒന്നാംഘട്ടമായ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു. സെമിനാറുകൾബിറ്റ് നോട്ടീസുകൾബ്രോഷറുകൾകലാപരിപാടികൾറോഡ് ഷോകൾബൈക്ക് റാലികൾമെഴുകുതിരി ജാഥകടലോര നടത്തംകുടുംബയോഗങ്ങൾ,  വിദ്യാർത്ഥികൾക്കുള്ള ക്വിസ്സ് മത്സരങ്ങൾചിത്രരചനാ മത്സരങ്ങൾസോഷ്യൽമീഡിയഎഫ്. എം. റേഡിയോ വഴിയുള്ള പ്രചരണം എന്നിവയാണ് പ്രധാന ബോധവല്ക്കരണ പരിപാടികൾ.

ഒരു ദിവസം നീണ്ടുനില്ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. 590 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിന്റെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 2025 ഏപ്രിൽ 11 ന് ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്റർവീതം അടയാളപ്പെടുത്തിഓരോ കിലോമീറ്ററിലും ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് 25 സന്നദ്ധ പ്രവർത്തകർ വീതം ഉൾപ്പെടുന്ന 483 ആക്ഷൻഗ്രൂപ്പുകളെ സജ്ജമാക്കും. ഓരോ ആക്ഷൻഗ്രൂപ്പുകളും ശേഖരിയ്ക്കന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് അതാത് ആക്ഷൻ കേന്ദ്രങ്ങളിൽ സംഭരിക്കുകയും ക്ലീൻകേരള കമ്പനിശുചിത്വ മിഷൻതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ ചുമതലയിൽ ഷ്രെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്കരിക്കും. തുടർന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ജനസാന്ദ്രതയുള്ള തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ 1200 ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.

ഹാർബറുകൾ കേന്ദ്രീകരിച്ച് കടലിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവുംപുനരുപയോഗവുംതുടർക്യാമ്പയിനും ആണ് മൂന്നാം ഘട്ടത്തിൽ സംഘടിപ്പിക്കുന്നത്.

ഫിഷറീസ് വകുപ്പും കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ്വിനോദസഞ്ചാര വകുപ്പ്പരിസ്ഥിതി വകുപ്പും ഹാർബർ എൻജിനിയറിംഗ് വകുപ്പ്മത്സ്യഫെഡ് എന്നിവയിലെ ജില്ലാതലപഞ്ചായത്ത് / വില്ലേജ്തല ഉദ്യോഗസ്ഥർക്കാണ് പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രധാന ചുമതല. കൂടാതെ യൂത്ത് മിഷൻഹരിതകേരള മിഷൻഹരിതകർമ്മ സേനശുചിത്വ മിഷൻനെഹ്‌റു യുവകേന്ദ്രക്ലീൻകേരള കമ്പനി ലിമിറ്റഡ്സാഫ്കുടുംബശ്രീഎൻസിസിഎൻഎസ്എസ്കെ.എസ്.സി.എ.ഡി.സി.സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡ്മത്സ്യബോർഡ്കുഫോസ്, MPEDA-NETFISH, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയനുകൾബോട്ട് ഉടമ സംഘടനകൾരാഷ്ട്രീയ പ്രസ്ഥാനങ്ങൾസാമുദായികസാംസ്‌കാരിക സംഘടനകൾമറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. മന്ത്രിമാർഎം. പി. മാർഎം.എൽ.എ.മാർതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾരാഷ്ട്രീയസാമുദായികസാംസ്‌കാരിക നേതാക്കൾസന്നദ്ധ പ്രവർത്തകർവിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലെ അംഗങ്ങൾപൗരപ്രമുഖർ തുടങ്ങി എല്ലാ തലങ്ങളിലുള്ളവരും പദ്ധതിയിൽ പങ്കാളികളാകും.

പ്ലാസ്റ്റിക് മുക്ത കടലോര ക്യാമ്പയിനിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തി കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്ന ഒരു ജില്ലയെ തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയുടെ എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതിനും, 9 മറൈൻ ജില്ലകളിൽ നിന്നും മികച്ച പ്രവർത്തനം നടത്തുന്ന രണ്ട് പഞ്ചായത്തുകളെ വീതം തെരഞ്ഞെടുത്ത് എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.

2025 ഏപ്രിൽ 11 ന് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ 2-ാം ഘട്ടം ആയ ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം രാവിലെ 7 മണി മുതൽ കേരളത്തിന്റെ തെക്ക് കൊല്ലങ്കോട് മുതൽ വടക്ക് മഞ്ചേശ്വരം വരെയുള്ള 590 കി. മീറ്റർ കടൽത്തീരത്ത് 483 ആക്ഷൻ ക്രേന്ദ്രങ്ങളിലായി 12000 ത്തോളം സന്നദ്ധ പ്രവർത്തകരുടെ സഹായ സഹകരണത്താൽ സംഘടിപ്പിക്കും. പൊതുജനങ്ങൾസർക്കാർ വകുപ്പുകൾഏജൻസികൾപരിസ്ഥിതി പ്രവർത്തകർമത്സ്യത്തൊഴിലാളികൾബോട്ടുടമ സംഘടനകൾസാംസ്‌കാരികസാമുദായിക സംഘടനകൾമാധ്യമങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർ പരിപാടിയുടെ ഭാഗമാകും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.