പ്രതിരോധ പെൻഷൻകാർക്കായുള്ള സ്പർഷ് സേവന കേന്ദ്രം വയനാട്ടിൽ തുടങ്ങി
വാർഷിക തിരിച്ചറിയൽ, ആധാർ അപ്‌ഡേറ്റ്, പാൻ, മൊബൈൽ നമ്പർ, പ്രൊഫൈൽ, കുടുംബ പെൻഷൻ ആരംഭിക്കൽ, പ്രതിരോധ പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കൽ, പെൻഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തൽ തുടങ്ങിയ എല്ലാ സ്പർഷ് സേവനങ്ങളും സ്പർഷ് സേവന കേന്ദ്രം നൽകും

ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സിൻ്റെ കീഴിലുള്ള 13-ാമത് സ്പർഷ് സർവീസ് സെൻ്റർ (SSC) ഇന്ന് (2025 മാർച്ച് 14) വയനാട് കൽപ്പറ്റയിൽ പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ്, ശ്രീ ടി ജയശീലൻ, IDAS സ്പർഷ് സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഈ കേന്ദ്രം വയനാട് ജില്ലയിലും സമീപ പ്രദേശങ്ങളായ പന്തലൂർ, ഗൂഡല്ലൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ 4000 പ്രതിരോധ പെൻഷൻകാർക്കും ഡിഫൻസ് ഫാമിലി പെൻഷൻകാർക്കും സേവനം നൽകും.
വാർഷിക തിരിച്ചറിയൽ, ആധാർ അപ്‌ഡേറ്റ്, പാൻ, മൊബൈൽ നമ്പർ, പ്രൊഫൈൽ, കുടുംബ പെൻഷൻ ആരംഭിക്കൽ, പ്രതിരോധ പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കൽ, പെൻഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തൽ തുടങ്ങിയ എല്ലാ സ്പർഷ് സേവനങ്ങളും സ്പർഷ് സേവന കേന്ദ്രം നൽകും. കേരളത്തിലെ പത്താമത്തെ സ്പർഷ് സേവന കേന്ദ്രമാണിതെന്ന് ശ്രീ ടി.ജയശീലൻ പറഞ്ഞു. സ്പർഷുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും പെൻഷൻകാരുടെ വീട്ടുപടിക്കൽ ഒറ്റത്തവണ പരിഹാരം നൽകുന്നതിനായാണ് വയനാട് ജില്ലയിലെ സ്പർഷ് സേവന കേന്ദ്രം പ്രത്യേകം തുറന്നിരിക്കുന്നത്. കാസർകോട് ജില്ലയിലെ പെൻഷൻകാർക്കായി മാർച്ച് 17 തിങ്കളാഴ്ച കാഞ്ഞങ്ങാട് ഒരു സ്പർഷ് സേവന കേന്ദ്രവും കോഴിക്കോട്ട് ഈ മാസം അവസാനത്തോടെ
മറ്റൊരു കേന്ദ്രവും തുറക്കുമെന്നും, കേരളത്തിലെ മൊത്തം സ്പർഷ് കേന്ദ്രങ്ങളുടെ എണ്ണം 12 ആയി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ജില്ലാ കലക്ടർ ഡോ.മെഗാശ്രീ ഡി.ആർ, IAS, പെൻഷൻകാരുടെ പിപിഒ വിതരണം ചെയ്തു. ചെന്നൈ സി.ഡി.എ-യുടെ ആദ്യ ഇടപെടലിൻ്റെ ഫലമായി പരാതി പരിഹരിച്ച ശ്രീമതി ര