ജനങ്ങളുടെ പൾസ് തൊട്ടറിയാവുന്നവരാണ് അക്ഷയ സംരംഭകർ , വാർത്താ രംഗത്ത് ചലനം സൃഷ്ടിക്കാൻ അക്ഷയ ന്യൂസ് കേരളക്ക് കഴിയട്ടെ ; കെ പി റെജി
"അക്ഷയ ന്യൂസ് കേരള വാർത്ത പത്രിക " ഓൺലൈൻ ആയി പ്രകാശനം ചെയ്തു
കൊച്ചി :ജനങ്ങളുടെ പൾസ് തൊട്ടറിയുന്നവരാണ് അക്ഷയ സംരംഭകരെന്നും വാർത്താ മാധ്യമരംഗത്ത് ചലനം സൃഷ്ടിക്കുവാൻ അക്ഷയ ന്യൂസ് കേരളക്ക് കഴിയട്ടെയെന്നും കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (KUWJ ) സംസ്ഥാന പ്രസിഡന്റ് കെ പി റെജി അഭിപ്രായപ്പെട്ടു . 23 ആം അക്ഷയ ദിനത്തോടനുബന്ധിച്ചു അക്ഷയ ന്യൂസ് കേരള പുറത്തിറക്കിയ "അക്ഷയ ന്യൂസ് കേരള വാർത്ത പത്രിക " ഓൺലൈൻ ആയി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സംരംഭകരിൽ നിന്ന് ജനങ്ങളിലേക്ക് വാർത്തകൾ എത്തണം ,അഞ്ചു വർഷം മുമ്പ് നമ്മൾ കണ്ട മാധ്യമ മേഖല അല്ല ഇന്ന് കാണുന്നത് .മാധ്യമമേഖല മാറിക്കൊണ്ടിരിക്കുകയാണ്. മാധ്യമരംഗത്ത് പ്രൊഫഷണജനകമായ സമീപനമാണ് ഏതൊരു മാധ്യമമേഖലയിൽ നിന്നും മാധ്യമ പ്രവർത്തകൻ കൂടിയായ ഞാൻ പ്രതീക്ഷിക്കുന്നത് .മാധ്യമരംഗത്ത് വായനയും ,കാഴ്ചയുമൊക്കെ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് .ശ്രമകരമായ ഈ അവസരത്തിലും മാധ്യമമേഖലയിലേക്ക് കടന്നു വരുന്ന അക്ഷയ ന്യൂസ് കേരളക്ക് എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം അറിയിച്ചു .അക്ഷയ ന്യൂസ് കേരള എം ഡി :ജഫേഴ്സൺ മാത്യു അധ്യക്ഷത വഹിച്ചു .ചീഫ് എഡിറ്റർ സോജൻ ജേക്കബ് സ്വാഗതം ആശംസിച്ചു .സോണി ആസാദ് , നിഷാന്ത് സി വൈ ,പ്രമോദ് റാം ,ഷാജഹാൻ ടി എ ,മനോജ് സി തോമസ് ,സുധിൽ മുണ്ടേനി ,റാഷിക് പൂക്കോം ,നിസാർ മാടത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു .പ്രജീഷ് എൻ കെ കൃതജ്ഞത അർപ്പിച്ചു .


