കോട്ടയം ജില്ലാതല വാർത്തകൾ ,ഒഴിവുകൾ ,അപേക്ഷകൾ ,അറിയിപ്പുകൾ ...................

Jul 15, 2024
കോട്ടയം ജില്ലാതല വാർത്തകൾ ,ഒഴിവുകൾ ,അപേക്ഷകൾ ,അറിയിപ്പുകൾ ...................

മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകൾക്ക്
തൊഴിൽ സംരംഭം ആരംഭിക്കാൻ സഹായം

കോട്ടയം: ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കാൻ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന സംഘങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വാല്യൂ ആഡഡ് പ്രോസസിംഗ്-ഡ്രൈ ഫിഷ് യൂണിറ്റ്, ഫിഷ് ബൂത്ത്, വാല്യൂ ആഡഡ് പ്രോഡക്ട് - ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, റസ്റ്ററന്റ്/ഹോട്ടൽ, കാറ്ററിംഗ് സർവീസ്, ഫ്ളോർ മിൽ, ബേക്കറി/ഫുഡ് പ്രോസസ്സിംഗ്, പ്രൊവിഷൻ സ്റ്റോർ, തയ്യൽ യൂണിറ്റ്, ബ്യൂട്ടി പാർലർ, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ,  പെറ്റ് ഷോപ്പ്, ഗാർഡൻ നഴ്സറി, ഓൾഡ് എയ്ജ് ഹോം, പാലിയേറ്റീവ് കെയർ യൂണിറ്റ്, ഫിറ്റ്നസ്സ് സെന്റർ, കുട നിർമ്മാണം, കയർ പ്രൊഡക്ഷൻ യൂണിറ്റ്, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സർവീസ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, കംപ്യൂട്ടർ സെന്റർ, ട്യൂഷൻ സെന്റർ, ഐടി അനുബന്ധ സ്ഥാപനങ്ങൾ, എന്നീ സംരംഭങ്ങൾ ആരംഭിക്കാൻ ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ ഗ്രാന്റ് ലഭിക്കും. ഒരു സംഘത്തിൽ രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ വേണം. ഇവർ ഫിഷറീസ് വകുപ്പ് തയാറാക്കിയിട്ടുള്ള ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗങ്ങളായവരും 20-40 വയസ് പ്രായമുള്ളവരുമാകണം. ട്രാൻസ്ജൻഡേഴ്സ,് വിധവകൾ, മാറാരോഗങ്ങൾ ബാധിച്ചവർ കുടുംബത്തിലുള്ളവർ, പ്രകൃതി ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവർ, തീരനൈപുണ്യ കോഴ്സ് പഠിച്ച വനിതകൾ  എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. സാഫിൽ നിന്ന്  ഒരുതവണ ധനസഹായം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോം കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വൈക്കം മത്സ്യഭവൻ ഓഫീസ്  എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും വൈക്കം മത്സ്യഭവനിലും  സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9495801822, 9961499883,0481-2566823
(കെ.ഐ.ഒ.പി.ആർ 1446/2024)


തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിങ്


കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്നു പരാതികൾ സ്വീകരിക്കുന്നതിനു വ്യാഴം( ജൂലൈ 18) രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഏറ്റുമാനൂർ ബ്ലോക്ക്പഞ്ചായത്തിൽവച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിങ് നടത്തും.
(കെ.ഐ.ഒ.പി.ആർ 1447/2024)

ക്ഷീരപരിശീലന പരിപാടി


കോട്ടയം: കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂലൈ 19 മുതൽ 30 വരെ  പത്തു ദിവസത്തെ ക്ഷീരോൽപന്നനിർമാണപരിശീലനപരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10ന് ഈരയിൽ കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. പങ്കെടുക്കുന്നവർക്ക് ഭക്ഷണം ക്രമീകരിക്കുന്നതാണ്. ഫോൺ: 0481 2302223. (കെ.ഐ.ഒ.പി.ആർ 1448/2024)

സ്വയംതൊഴിൽ പദ്ധതി

കോട്ടയം: ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ അതിദുർബലവിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളിൽ നിന്ന് 2024-25 വർഷത്തിലെ സ്വയംതൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത സംരംഭങ്ങൾക്ക് പരമാവധി മൂന്നു ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി അഞ്ചു ലക്ഷം രൂപയും വരെ സബ്സിഡി ലഭിക്കും. വേടൻ, നായാടി, കല്ലടി, അരുന്ധതിയാർ/ ചക്ലിയൻ വിഭാഗങ്ങളിൽപ്പെടുന്ന അർഹരായവർ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, പ്രൊജക്റ്റ് റിപ്പോർട്ട് എന്നിവയുമായി ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ ജൂലൈ 31നകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562503.
(കെ.ഐ.ഒ.പി.ആർ 1449/2024)

പ്രവേശനം നീട്ടി

കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ -കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി ജൂലൈ 31 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് ഏഴുവരെയും ദീർഘിപ്പിച്ചു .കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടുക.ഫോൺ:04812300443,9496094157

പി.ആർ.ഡി. പ്രിസം പാനൽ:

അപേക്ഷ ക്ഷണിച്ചു; കോട്ടയം ജില്ലയിൽ ഏഴ് ഒഴിവുകൾ

കോട്ടയം: ഇൻഫർമേഷൻ-പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. കോട്ടയം ജില്ലയിൽ ഏഴ് ഒഴിവുകളുണ്ട്. സബ് എഡിറ്റർ-1, കണ്ടന്റ് എഡിറ്റർ-1, ഇൻഫർമേഷൻ അസിസ്റ്റന്റ്-5 എന്നിങ്ങനെയാണ ജില്ലയിലെ ഒഴിവുകൾ.

പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ഡിപ്‌ളോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ പി.ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തിപരിചയം നിർബന്ധമല്ല. പ്‌ളസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി, ഡിപ്‌ളോമ, സർട്ടിഫിക്കറ്റ് കോഴ്‌സും പാസായവർക്ക് കണ്ടന്റ് എഡിറ്റർ പാനലിൽ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാൾക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. വിശദവിവരത്തിന് ഫോൺ: 0471- 2518637. വിശദമായ നോട്ടിഫിക്കേഷൻ www.prd.kerala.gov.inൽ ലഭ്യമാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.