ആകാശവാണി സംഗീത സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും
തിരുവനന്തപുരം :
ആകാശവാണി സംഗീത സമ്മേളനം ഒരിടവേളയ്ക്ക് ശേഷം വീണ്ടും അരങ്ങേറുന്നു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 24 നഗരങ്ങളിൽ നടക്കുന്ന സംഗീതസമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം നിലയം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന സംഗീത പരിപാടിക്ക് നവംബർ 8ന് വൈകുന്നേരം 5.45ന് തിരി തെളിയും. പത്മശ്രീ ഡോ.കെ.ഓമനക്കുട്ടിയുടെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ കുടമാളൂർ മുരളീധരമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ഡോ.എൻ.ജെ.നന്ദിനിയുടെ സംഗീതക്കച്ചേരി, അജിത് ജി.കൃഷ്ണൻ, എസ്.ആർ.ശ്രീക്കുട്ടി എന്നിവർ പാടുന്ന ലളിതഗാനങ്ങൾ എന്നിവ അവതരിപ്പിക്കും.


