ദേ വരുന്നു ......സുഭിക്ഷ തട്ടുകടകൾ

കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും പുറത്തു പോയി അത്താഴം കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് കണക്കിലെടുത്താണ് തീരുമാനം.
വൃത്തിയുള്ള പരിസരം, ആരോഗ്യകരമായ ഭക്ഷണം- ഇതാണ് വാഗ്ദാനം ചെയ്യുന്നത്.
ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവ സപ്ലൈകോ വഴി വിലക്കുറവിൽ ലഭ്യമാക്കും. പ്രാരംഭ പ്രവർത്തനത്തിനായി അഞ്ചു കോടി രൂപയാണ് ചെലവഴിക്കുക.
വിശപ്പ് രഹിത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി കുറഞ്ഞ വിലയ്ക്ക് അത്താഴം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഒന്നാം ഘട്ടമായി 47 സുഭിക്ഷ ഹോട്ടലുകൾ തുടങ്ങിയിരുന്നു. 20 രൂപയ്ക്കാണ് ഇവിടെ സാമ്പാറും തോരനും അച്ചാറുമൊക്കെയുള്ള ഊണ് ലഭിക്കുന്നത്.
30%വരെ വിലക്കുറവ്
ഹോട്ടലുകളിൽ അമിതമായി വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പദ്ധതിയെ കുറിച്ച് സർക്കാർ ആലോചിച്ചത്.
മറ്റു ഭക്ഷണശാലകളെ അപേക്ഷിച്ച് 30% വരെ വിലക്കുറവ് നൽകാനാണ് ശ്രമം. ഭക്ഷണ പ്രേമികളെ ആകർഷിക്കാൻ
കോംബോ ഓഫറുകളും പരിഗണനയിലുണ്ട്