സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു
78.69 ആണ് ഹയർ സെക്കൻഡറി വിജയശതമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് ഹയർ സെക്കൻഡറി വിജയശതമാനം. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു.4,41,120 വിദ്യാര്‍ത്ഥികല്‍ പരീക്ഷ എഴുതി. റെഗുലർ വിഭാഗത്തില്‍ പരീക്ഷ എഴുതിയവർ 3,74,755 2,94,888 ഉപരിപഠനത്തിന് അർഹത നേടിയവർ. സയൻസ് – 84.84%, ഹ്യുമാനിറ്റീസ് – 67.09%, കോമേഴ്സ് – 76.11 % എന്നിങ്ങനെയാണ്. മുഴുവന്‍ വിഷയങ്ങല്‍ക്കും എ പ്ലസ് നേടിയവര്‍ 39,242. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല എറണാകുളം(84.12% ). ഏറ്റവും കുറവ് വിജയശതമാനം വയനാട്. എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറം.വൈകീട്ട് നാല് മണിയോടെ
www.prd.kerala.gov.in
www.keralaresults.nic.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.