വാ​ക്‌​സീ​നെ​ടു​ത്തി​ട്ടും ഏ​ഴ് വ​യ​സു​കാ​രി​ക്ക് പേ​വി​ഷ​ബാ​ധ; കു​ട്ടി തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയില്‍

വാക്‌സിന്‍ എടുത്തശേഷവും പേവിഷബാധ

May 3, 2025
വാ​ക്‌​സീ​നെ​ടു​ത്തി​ട്ടും ഏ​ഴ് വ​യ​സു​കാ​രി​ക്ക് പേ​വി​ഷ​ബാ​ധ; കു​ട്ടി തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയില്‍
rabies

തിരുവനന്തപുരം : വാക്‌സിന്‍ എടുത്തിട്ടും എഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടിക്ക് ഇനി വാക്‌സിന്റെ അവസാന ഡോസ് മാത്രമേ എടുക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇതിനുമുമ്പാണ് കുട്ടിക്ക് പനി തുടങ്ങിയത്.

ഏ​പ്രി​ൽ എ​ട്ടി​ന് ഉ​ച്ച​യോ​ടെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന കു​ട്ടി​യെ താ​റാ​വി​നെ ഓ​ടി​ച്ചെ​ത്തി​യ തെ​രു​വ് നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കൈ​മു​ട്ടി​ലാ​ണ് ക​ടി​യേ​റ്റ​ത്.ഉ​ട​ൻ ത​ന്നെ ഐ​ഡി​ആ​ർ​വി ഡോ​സ് എ​ടു​ത്തി​രു​ന്നു. അ​ന്ന് ത​ന്നെ ആ​ന്‍റീ റാ​ബി​സ് സി​റ​വും ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ കൂ​ടി ഐ​ഡി​ആ​ർ​വി ന​ല്‍​കി.ഇ​തി​ൽ മെ​യ് ആ​റി​ന് എ​ടു​ക്കേ​ണ്ട ഒ​രു ഡോ​സ് മാ​ത്ര​മാ​ണ് ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നി​ടെ ഏ​പ്രി​ൽ 28ന് ​കു​ട്ടി​ക്ക് പ​നി ബാ​ധി​ച്ച​തോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.