ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അടുത്തയാഴ്ച പുനരാരംഭിക്കും.
കാലാവസ്ഥ നിലവിൽ അനുകൂലമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ബംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അടുത്തയാഴ്ച പുനരാരംഭിക്കും. കാലാവസ്ഥ നിലവിൽ അനുകൂലമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തെരച്ചിൽ സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാർവാർ കളക്ട്രേറ്റിൽ ചേരുന്ന യോഗത്തിൽ ഉണ്ടായേക്കും. തെരച്ചിലിനായി ഗോവയിൽനിന്നാണ് ഡ്രെഡ്ജർ എത്തിക്കുക.ബുധനാഴ്ചയോടെ ഡ്രെഡ്ജർ ഗോവയിൽനിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടേക്കുമെന്നാണ് വിവരം. നേരത്തെ അർജുന്റെ കുടുംബവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.തെരച്ചിലിന് എല്ലാവിധ സഹായവും കുടുംബത്തിന് കർണാടക മുഖ്യമന്ത്രി വാഗ്ദാനംചെയ്തിരുന്നു. ഡ്രെഡ്ജർ ഗോവയിൽനിന്ന് എത്തിക്കുന്നതിനുള്ള ചെലവ് കർണാടക സർക്കാർ വഹിക്കുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു.