മാർച്ച് മാസത്തിലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ;14 ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും
പൊതു അവധികള്‍, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച, ഞായറാഴ്ചകള്‍ എന്നിവ ഉള്‍പ്പടെയാണിത്

ന്യൂഡല്‍ഹി : മാർച്ച് മാസത്തിലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). അവധിയനുസരിച്ച് അടുത്ത മാസം 14 ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും.
പൊതു അവധികള്‍, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച, ഞായറാഴ്ചകള്‍ എന്നിവ ഉള്‍പ്പടെയാണിത്. എന്നാല്‍ ഹോളി, റംസാൻ പോലുളള ആഘോഷങ്ങളില്‍ സംസ്ഥാനത്തെ മിക്ക ബാങ്കുകളും അടഞ്ഞ് കിടക്കും.മാർച്ച് 2 (ഞായർ)- ആഴ്ചതോറുമുളള അവധി
മാർച്ച് 7 (വെളളി)- ചാപ്ചാർ കൂട്ട് - മിസോറാമിലെ ബാങ്കുകള്‍ക്ക് അവധി
മാർച്ച് 8 (രണ്ടാം ശനിയാഴ്ച)
മാർച്ച് 9(ഞായർ)- ആഴ്ചതോറുമുളള അവധി
മാർച്ച് 13 (വ്യാഴം)- ഹോളിക ദഹനവും ആറ്റുകാല്‍ പൊങ്കാലയും -ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
മാർച്ച് 14 (വെളളി) - ഹോളി - ത്രിപുര, മണിപ്പൂർ, കേരളം, നാഗാലാൻഡ് എന്നിവയൊഴികെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്കും അവധി
മാർച്ച് 15 (ശനി) ഹോളി- അഗർത്തല,ഭുവനേശ്വർ,ഇംഫാല്‍,പാട്ന എന്നിവിടങ്ങളില്‍ അവധി
മാർച്ച് 16 (ഞായർ)- ആഴ്ചതോറുമുളള അവധി
മാർച്ച് 22 (നാലാം ശനിയാഴ്ച)
മാർച്ച് 23 (ഞായർ)- ആഴ്ചതോറുമുളള അവധി
മാർച്ച് 27 (വ്യാഴം) ശബ്-ഇ-ഖദ്ർ - ജമ്മു കാശ്മീരില്‍ അവധി
മാർച്ച് 28 (വെളളി)- ജുമാത്-ഉല്‍-വിദ- ജമ്മു കാശ്മീരില്‍ അവധി
മാർച്ച് 30 (ഞായർ)- ആഴ്ചതോറുമുളള അവധി
മാർച്ച് 31 (തിങ്കള്‍)- റംസാൻ -ഈദ് -മിസോറാം,ഹിമാചല്‍ പ്രദേശ് എന്നിവ ഒഴികെയുളള സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി