മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്കരം : 50 മരണം, കുടുങ്ങിക്കിടക്കുന്നത് നിരവധി പേർ
വയനാട് : മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഉരുൾ പൊട്ടിയത്. മരിച്ചത് 50 പേർ. മരണസംഖ്യ ഉയരുന്നു. ട്രീ വാലി റിസോർട്ടിനും മദ്രസക്കും ഇടയിലെ വീടുകളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു. ഗുരുതരമായി പരിക്കേറ്റ നിരവധിപേരും സംഘത്തിലുണ്ട്.മരിച്ചവരിൽ 14 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ചികിത്സയിലുളളവര്‍ക്ക് രക്തം ആവശ്യമുണ്ട്. സന്നദ്ധരായവര്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ്, ബത്തേരി താലൂക്ക് ആശുപത്രി, കല്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെത്തണം എന്ന് നിർദ്ദേശം. എബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് അടക്കമാണ് ആവശ്യമുള്ളത്.
വയനാട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അയച്ച് കേന്ദ്ര സർക്കാർ.